കോഴിക്കോട് : 2012 ഫെബ്രുവരി 23-26 തിയ്യതികളില്‍ നടക്കുന്ന സമസ്‌ത
എണ്‍പത്തഞ്ചാം വാര്‍ഷിക സമ്മേളനം ചരിത്ര സംഭവമാക്കാന്‍ വിദേശ രാഷ്‌ട്രങ്ങളില്‍ വന്‍
ഒരുക്കം തുടങ്ങി. മലേഷ്യയില്‍ നിന്ന് ജോഹാര്‍ബാറുവിലെ സൈദലവി ഹാജിയുടെ
നേതൃത്വത്തില്‍ പ്രതിനിധിസംഘം സമ്മേളനത്തില്‍ സംബന്ധിക്കാന്‍ തീരുമാനിച്ചു. ഗള്‍ഫ്
നാടുകളില്‍ നിന്നും സിങ്കപ്പൂരില്‍ നിന്നും പ്രിതിനിധികള്‍ സംബന്ധിക്കും.
അന്തമാനിലും ലക്ഷദ്വീപുകളിലും സമ്മേളന വിജയത്തിന് പ്രത്യേക പരിപാടികള്‍
നടത്തുന്നതിന് പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. സഊദി അറേബ്യ ഉള്‍പ്പെടെയുള്ള
രാഷ്‌ട്രങ്ങളില്‍ നിന്ന് മത പണ്ഡിതരും നേതാക്കളും പ്രമുഖവ്യക്തികളും സംബന്ധിക്കും.
സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ , വൈസ്
ചെയര്‍മാന്‍ പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ സഊദിയിലെ പ്രമുഖ
പണ്ഡിതരെ ഇതിനകം നേരിട്ട് സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.