കോഴിക്കോട് : സമസ്ത കേരള
ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹകസമിതി കോഴിക്കോട് സമസ്ത
കോണ്‍ഫറന്‍സ് ഹാളില്‍ പ്രസിഡണ്ട് ടി.കെ.എം.ബാവ മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍
ചേര്‍ന്നു. ജനറല്‍ സെക്രട്ടറി പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാര് സ്വാഗതം പറഞ്ഞു.
പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം
ചെയ്തു.
പുത്തിഗെ-ഹണ്ടേലു നൂറുല്‍ ഇസ്ലാം മദ്റസ(ദക്ഷിണകന്നഡ), കുറ്റിയില്‍
പീടിക ഹിദായത്തുസ്വിബ്യാന് മദ്റസ(കണ്ണൂര്‍), മാമ്പിലാക്കല്‍ മിസ്ബാഹുല്‍ ഹുദാ
മദ്റസ, പാറന്നൂര്‍ മദ്റസത്തുന്നൂര്‍ (കോഴിക്കോട്), തുണിക്കനകം-കാട്ടുമുണ്ട
നുസ്റത്തുല്‍ ഇസ്ലാം മദ്റസ (മലപ്പുറം), ഉദയാകോളനി നൂറുല്‍ ഇസ്ലാം മദ്റസ
(എറണാകുളം), ആനപ്പാറ ഹിദായത്തുല്‍ ഇസ്ലാം മദ്റസ, അക്കോണം ഹിദായത്തുല്‍ ഇസ്ലാം
മദ്റസ, നീരാവില്‍ മദ്റസത്തുല്‍ ജലാലിയ്യ (കൊല്ലം), ബൈപാസ് റോഡ്- ഉക്കടം കേരള
മുസ്ലിം ജമാഅത്ത് യത്തീംഖാന മദ്റസ (കോയമ്പത്തൂര്‍), ഹിദ്ദ് അന്‍വാറുല്‍ ഇസ്ലാം
മദ്റസ (ബഹ്റൈന്‍), സമദ്ഷാന്‍ നൂറുല്‍ ഇസ്ലാം മദ്റസ (ഒമാന്‍) എന്നീ 12
മദ്റസകള്‍ക്ക് അംഗീകാരം നല്കി. ഇതോടെ സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ
ബോര്‍ഡിന്റെ അംഗീകൃത മദ്റസകളുടെ എണ്ണം 9091 ആയി ഉയര്‍ന്നു.
ചെറുശ്ശേരി
സൈനുദ്ദീന്‍ മുസ്ലിയാര്, സി.കെ.എം.സ്വാദിഖ് മുസ്ലിയാര്, ടി.കെ. പരീക്കുട്ടി
ഹാജി, എം.സി.മായിന്‍ ഹാജി, ഹാജി.കെ.മമ്മദ് ഫൈസി, പി.പി.ഇബ്രാഹീം മുസ്ലിയാര്, ഡോ.
ബഹാഉദ്ദീന്‍ നദ്വി, എം.എ.ഖാസിം മുസ്ലിയാര്, എം.കെ.എ.കുഞ്ഞിമുഹമ്മദ്
മുസ്ലിയാര്, കെ.എം.അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, കെ.ടി. ഹംസ മുസ്ലിയാര്
വയനാട്, ഒ. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, കെ. ഉമ്മര്‍ ഫൈസി മുക്കം,
ഇ.മൊയ്തീന് ഫൈസി പുത്തനഴി ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ പിണങ്ങോട്
അബൂബക്കര്‍ നന്ദി പറഞ്ഞു.