കാസര്‍കോട് : പ്രവാചകനിന്ദയ്ക്കും
വിവാദകേശത്തിനുമെതിരെ SKSSF സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചുവരുന്ന
പ്രക്ഷോഭപരിപാടികളുടെ ഭാഗമായി SKSSF കാസര്‍കോട് ജില്ലാകമ്മിറ്റി ജില്ലയില്‍
സംഘടിപ്പിക്കുന്ന മൂന്ന് മേഖല പ്രതിഷേധപ്രകടനത്തിന്റെ വടക്കന്‍ മേഖല
പ്രതിഷേധപ്രകടനവും പൊതുസമ്മേളനവും നവംബര്‍ 18 ന് വെള്ളിയാഴ്ച വൈകുന്നേരം 4
മണിക്ക് ബദിയടുക്കയില്‍ വെച്ച് നടക്കും. പരിപാടി വിജയിപ്പക്കാന്‍ SKSSF ബദിയടുക്ക
മേഖല പ്രവര്‍ത്തക സമിതിയോഗം തീരുമാനിച്ചു. യോഗത്തില്‍ മേഖല പ്രസിഡണ്ട് മുനീര്‍
ഫൈസി ഉക്കിനടിക്ക അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം,
ആലിക്കുഞ്ഞി ദാരിമി, ബഷീര്‍ മൗലവി കുമ്പഡാജ, പി.പി.ജലാലുദ്ദീന്‍ ദാരിമി, കരീം
പള്ളത്തടുക്ക, അബ്ദുള്‍ ഖാദര്‍ കുമ്പഡാജ, ഇസ്മായില്‍ ബാറടുക്ക തുടങ്ങിയവര്‍
സംസാരിച്ചു. റസാഖ് അര്‍ശദി സ്വാഗതം പറഞ്ഞു.
ചെര്‍ക്കള :
പ്രവാചകനിന്ദയ്ക്കും വിവാദകേശത്തിനുമെതിരെ SKSSF സംസ്ഥാന വ്യാപകമായി
സംഘടിപ്പിച്ചുവരുന്ന പ്രക്ഷോഭപരിപാടികളുടെ ഭാഗമായി SKSSF കാസര്‍കോട്
ജില്ലാകമ്മിറ്റി ജില്ലയില്‍ സംഘടിപ്പിക്കുന്ന മൂന്ന് മേഖല പ്രതിഷേധപ്രകടനത്തിന്റെ
നവംബര്‍ 18 ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ബദിയടുക്കയില്‍ വെച്ച്
നടക്കുന്ന വടക്കന്‍ മേഖല പ്രതിഷേധപ്രകടനവും പൊതുസമ്മേളനവും വിജയിപ്പക്കാന്‍
ചെര്‍ക്കള മേഖല SKSSF പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചു. മേഖല പ്രസിഡണ്ട്
സയ്യിദ് ഹുസൈന് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസി
ജെഡിയാര്‍, മൊയ്തീന് ചെര്‍ക്കള, സി.പി.മൊയ്തു മൗലവി, ലത്തീഫ് ചെര്‍ക്കള,
ജെ.പി.മുഹമ്മദ് ദാരിമി, ജമാലുദ്ദീന്‍ ദാരിമി, മെഹ്റൂഫ് മൗലവി, സയ്യിദ്
ബുര്‍ഹാന്‍ തങ്ങള്‍, അലി കെ.കെ.പുറം, അബ്ദുറസാഖ്, ശിഹാബ് മീലാദ് തുടങ്ങിയവര്‍
സംബന്ധിച്ചു.
ബെളിഞ്ചം : പ്രവാചകനിന്ദയ്ക്കും വിവാദകേശത്തിനുമെതിരെ SKSSF
സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചുവരുന്ന പ്രക്ഷോഭപരിപാടികളുടെ ഭാഗമായി SKSSF
കാസര്‍കോട് ജില്ലാകമ്മിറ്റി ജില്ലയില്‍ സംഘടിപ്പിക്കുന്ന മൂന്ന് മേഖല
പ്രതിഷേധപ്രകടനത്തിന്റെ നവംബര്‍ 18 ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക്
ബദിയടുക്കയില്‍ വെച്ച് നടക്കുന്ന വടക്കന്‍ മേഖല പ്രതിഷേധപ്രകടനവും പൊതുസമ്മേളനവും
വിജയിപ്പക്കാന്‍ ബെളിഞ്ചം ശാഖ SKSSF പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചു. ശാഖ
പ്രസിഡണ്ട് അബ്ദുല്ല ഗോളിക്കട്ട അധ്യക്ഷത വഹിച്ചു. ജില്ലാജനറല്‍ സെക്രട്ടറി
റഷീദ് ബെളിഞ്ചം ഉദ്ഘാടനം ചെയ്തു. മൊയ്തീന്‍കുട്ടി ബൈരമൂല, അബ്ദുറഹ്മാന്
പള്ളം, സിദ്ദീഖ് ബെളിഞ്ചം,ഹസ്സന് ദര്‍ഘാസ്, ബി.എം.അഷ്റഫ്, സിദ്ദീഖ്
നെല്ലിത്തടുക്കം, ജമാല്‍ നടുമഞ്ചാല്, എന്‍.എച്ച്.മസ്ഹൂദ്, അസീസ് ദര്‍ഘാസ്,
ഹമീദ് ബങ്കിളിക്കുന്ന്, അബൂബക്കര്‍ നെല്ലിത്തടുക്ക, ജാഫര്‍ ബൈരമൂല തുടങ്ങിയവര്‍
ചര്‍ച്ചയില്‍ പങ്കെടുത്തു.