SKSSF ആരോഗ്യ കാന്പയിന്‍ മന്ത്രി മുനീര്‍ ഉദ്ഘാടനം ചെയ്യും

തൃശൂര്‍ : SKSSF സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ സമഗ്ര ആരോഗ്യം സാമൂഹിക സുസ്ഥിതി എന്ന പ്രമേയത്തില്‍ നടത്തുന്ന ആരോഗ്യ കാന്പയിന്‍റെ സംസ്ഥാന തല ഉദ്ഘാടനം 15 ചൊവ്വാഴ്ച വൈകീട്ട് 4 ന് തൃശൂര്‍ എം..സി. കോണ്‍ഫ്രന്‍സ് ഹാളില്‍ പഞ്ചായത്ത്, സാമൂഹിക ക്ഷേ മന്ത്രി എം.കെ. മുനീര്‍ നിര്‍വ്വഹിക്കും. തേറന്പില്‍ രാമകൃഷ്ണന്‍ എം.എല്‍.., പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, ഡോ. മൂസ കുഞ്ഞ് തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ സഹചാരി റിലീഫ് വഴി നല്‍കുന്ന മെഡിക്കല്‍ എക്യൂപ്മെന്‍സിന്‍റെ വിതരണോദ്ഘാടനം ബുദ്ധിമാന്ദ്യവും അംഗവൈകല്യവും സംഭവിച്ചവര്‍ക്കുള്ള ഗില്‍ഡ് സ്പെഷ്യല്‍ സ്കൂള്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ ത്രീസ്റ്റാര്‍ കുഞ്ഞ് മുഹമ്മദ് ഹാജിക്ക് നല്‍കി മന്ത്രി എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും. ഡോക്മെന്‍ററി സീഡിയുടെ പ്രകാശനവും ചടങ്ങില്‍ നടക്കുമെന്ന് SKSSF സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണന്പിള്ളി മുഹമ്മദ് ഫൈസി അറിയിച്ചു.

ആരോഗ്യ കാന്പയിന്‍
തൃശൂര്‍ : SKSSF സംസ്ഥാന കമ്മിറ്റി 15 മുതല്‍ ഡിസംബര്‍ 15 വരെ സമഗ്ര ആരോഗ്യം സാമൂഹിക സുസ്ഥിതി എന്ന പ്രമേയത്തില്‍ ആരോഗ്യ കാന്പയിന്‍ ആചരിക്കുന്നു. മസ്ജിദുകള്‍, മദ്റസകള്‍, സ്കൂളുകള്‍, ക്യാന്പസുകള്‍, അങ്ങാടികള്‍ എന്നിവ കേന്ദ്രീകരിച്ച് പോസ്റ്റര്‍ പ്രചാരണം, ഓണ്‍ലൈന്‍ ആരോഗ്യ ക്വിസ്, ഡോക്മെന്‍ററി പ്രദര്‍ശനം, മെഡിക്കല്‍ ക്വിറ്റ് വിതരണം, രക്തദാന സേനാ രൂപീകരണം, തെരഞ്ഞെടുക്കപ്പെട്ട ക്യാന്പസുകളില്‍ ആരോഗ്യ സര്‍വ്വേ, കോളേജ് മത്സരം, ഡോക്ടര്‍മാരുമായി ഓണ്‍ലൈന്‍ മുഖാമുഖം, ധാര്‍മ്മിക സാമൂഹിക സുസ്ഥിതിക്ക് എന്ന വിഷയത്തില്‍ ക്യാന്പസുകളില്‍ ഏകദിന കാന്പയിന്‍ ഡിസംബര്‍ 1 ന് ആചരിക്കും. ഡിസംബര്‍ 10 ന് ശുചിത്വദിനാചരണം, ആരോഗ്യ സെമിനാര്‍, ആരോഗ്യ രംഗത്തെ വിദഗ്ദ്ധരെ ആദരിക്കല്‍ തുടങ്ങിയ പരിപാടികളോടെ നടത്തുന്ന ആരോഗ്യ കാന്പയിന്‍റെ ഉദ്ഘാടനം 15 തൃശൂരില്‍ നടക്കും. 15 ന് കോട്ടക്കലിലാണ് സമാപനം.