ദുബൈ SKSSF ഈദ് മീറ്റ് 2011

ദുബൈ : SKSSF ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബലിപെരുന്നാളിനോടനുബന്ധിച്ച് ഈദ് മീറ്റും ബുര്‍ദ മജ്‍ലിസും സംഘടിപ്പിക്കുന്നു. 06-11-2011 ഞായറാഴ്ച മഗ്‍രിബ് നിസ്കാരാനന്തരം ദേര ലാന്‍റ്മാര്‍ക്ക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് പെരുന്നാള്‍ സുദിനത്തില്‍ ഈദ് സന്ദേശ പ്രഭാഷണങ്ങള്‍, ബുര്‍ദ മജ്‍ലിസ്, മുഹ്‍യദ്ദീന്‍ മാല ആലാപനം, മാപ്പിളപ്പാട്ട് തുടങ്ങിയ പരിപാടികള്‍ നടത്തപ്പെടുന്നു. ബഹു. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്യും. അബ്ദുസ്സലാം ബഖവി, അലവിക്കുട്ടി ഹുദവി തുടങ്ങിയവര്‍ ഈദ് സന്ദേശ പ്രഭാഷണങ്ങള്‍ നടത്തും. മുഹമ്മദ് അസ്‍അദി, നൌഫല്‍ അസ്അദി, അബ്ദുല്‍ ഖാദര്‍ അസ്അദി, യഹ്‍യ അസ്അദി തുടങ്ങിയവരുടെ നേതൃത്വത്തില്‍ അസ്അദിയ്യ ഫൌണ്ടേഷന്‍ അവതരിപ്പിക്കുന്ന ബുര്‍ദ മജ്‍ലിസും, ബശീര്‍ പുളിങ്ങോം & പാര്‍ട്ടി അവതരിപ്പിക്കുന്ന മുഹ്‍യദ്ദീന്‍ മാല ആലാപന സദസ്സും, ദുബൈ സുന്നി സെന്‍റര്‍ വിദ്യാര്‍ത്ഥികളുടെ ഇശല്‍ വിരുന്ന് എന്നിവയും ഉണ്ടായിരിക്കും.

പരിപാടിയില്‍ വെച്ച് dubaiskssf.com സൈറ്റിന്‍റെ ശില്‍പ്പിയും മോഡറേറ്ററും വെബ് ഡിസൈനറുമായ മുസക്കുട്ടി കൊടിഞ്ഞിയെയും ദുബൈ സുന്നി സെന്‍റര്‍ മദ്റസയില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയ പ്രധാനദ്ധ്യാപകന്‍ അബ്ദുന്നാസര്‍ മൗലവിയെയും ഏറ്റവും നല്ല സംഘടനാ പ്രവര്‍ത്തകനായി തെരഞ്ഞെടുക്കപ്പെട്ട യൂസുഫ് കാലടിയെയും ഉപഹാരം നല്‍കി ആദരിക്കും.

NB : ഫാമിലികള്‍ക്ക് പ്രത്യേകം സൗകര്യം ഉണ്ടായിരിക്കുന്നതാണ്
- അബ്ദുല്‍ ഹക്കീം ഫൈസി, പ്രസിഡന്‍റ്, ദുബൈ SKSSF