വാഗണ്‍ ട്രാജഡി : എസ്.കെ.എസ്.എസ്.എഫ് പ്രാര്‍ത്ഥനാ സംഗമം

തിരൂര്‍ : മലബാറിന്റെ ദുരന്ത സ്മരണകള്‍ക്ക് ഇന്ന് 90 വയസ്സ്. ബ്രിട്ടീഷ് മേല്‍കോയ്മക്കെതിരെ പോരാടി മരണം ഏറ്റുവാങ്ങി തിരൂരിന്റെ മണ്ണില്‍ അന്ത്യവിശ്രമം കൊള്ളുന്ന രക്ത സാക്ഷികളെ ഇന്ന് നാട് സ്മരിക്കുന്നു.. വാഗണ്‍ ട്രാജഡി ദിനാചരണത്തോടനുബന്ധിച്ച് തിരൂര്‍ എസ്.കെ.എസ്.എസ്.എഫ് കഴിഞ്ഞ ദിവസം പ്രാര്‍ത്ഥനാ സംഗമം സംഘടിപ്പിച്ചു. രക്ത സാക്ഷികളുടെ ഖാബാര്‍ സിയാറത്തിന്  എം.പി.മുസ്തഫല്‍ ഫൈസി നേത്രത്വം നല്‍ക്കി.