വിവാദകേശം : SKSSF പ്രതിഷേധ പ്രകടനം 18ന്‌ ബദിയടുക്കയില്‍

കാസര്‍കോട്‌ : പ്രവാചകനിന്ദയ്‌ക്കും വിവാദകേശത്തിനുമെതിരെ SKSSF സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചുവരുന്ന പ്രക്ഷോഭപരിപാടികളുടെ ഭാഗമായി SKSSF കാസര്‍കോട്‌ ജില്ലാകമ്മിറ്റി ജില്ലയില്‍ സംഘടിപ്പിക്കുന്ന മൂന്ന്‌ മേഖല പ്രതിഷേധപ്രകടനത്തിന്റെ വടക്കന്‍ മേഖല പ്രതിഷേധപ്രകടനവും പൊതുസമ്മേളനവും നവംബര്‍ 18 ന്‌ വെള്ളിയാഴ്‌ച വൈകുന്നേരം 4 മണിക്ക്‌ ബദിയടുക്കയില്‍ വെച്ച്‌ നടത്താന്‍ ജില്ലാ സെക്രട്ടറിയേറ്റ്‌ യോഗം തീരുമാനിച്ചു. പരിപാടി മംഗലാപുരം - ചെമ്പരിക്ക ഖാസി ത്വാഖ അഹമ്മദ്‌ മൗലവി അല്‍അസ്‌ഹരി ഉദ്‌ഘാടനം ചെയ്യും. ജാബിര്‍ ചെമ്മാട്‌ എല്‍.സി.ഡി ക്ലിപിംഗ്‌ സഹിതം ആനുകാലിക വിഷയങ്ങളെ കുറിച്ച്‌ പ്രഭാഷണം നടത്തും . ജില്ലാ പ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം, അബൂബക്കര്‍ സാലൂദ്‌ നിസാമി, ഹാരീസ്‌ ദാരിമി ബെദിര, എം.എ.ഖലീല്‍, മുഹമ്മദ്‌ ഫൈസി കജ, താജുദ്ദീന്‍ ദാരിമി പടന്ന, ഹബീബ്‌ ദാരിമി പെരുമ്പട്ട, കെ.എം.ശറഫുദ്ദീന്‍, മുഹമ്മദലി നീലേശ്വരം തുടങ്ങിയവര്‍ സംബന്ധിച്ചു. 
- റഷീദ്‌ ബെളിഞ്ചം, SKSSF കാസര്‍ഗോഡ്‌ ജില്ലാ ജനറല്‍ സെക്രട്ടറി