സ്റ്റെപ് (Students Talent Empowering Programme) ഡയറക്ടര്‍ ബോര്‍ഡ് മീറ്റിംഗ് ചേര്‍ന്നു

ഷാര്‍ജ : SKSSF സ്റ്റേറ്റ് TREND ന്‍റെ കീഴില്‍ നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രോഗ്രാം ആയ STEP ഷാര്‍ജ ഡയറക്ടര്‍ ബോര്‍ഡ് മീറ്റിംഗ് ഷാര്‍ജ ഇസ്‍ലാമിക് സെന്‍ററില്‍ ചേര്‍ന്നു. ചെയര്‍മാന്‍ കടവല്ലൂര്‍ അബ്ദുറഹ്‍മാന്‍ മൗലവി അദ്ധ്യക്ഷത വഹിച്ചു. ഡിസംബര്‍ 3 ന് കോഴിക്കോട് വെച്ച് നടക്കുന്ന ഫൈനല്‍ ഡിക്ലറേഷന്‍ ജിവയിപ്പിക്കുവാന്‍ തീരുമാനിച്ചു. അബ്ദുള്ളാ ചേളാരി, അഹ്‍മദ് സുലൈമാന്‍ ഹാജി, അബ്ദുറസാഖ് തുരുത്തി, എം.എം. റഫീഖ്, ത്വാഹാ സുബൈര്‍ ഹുദവി, ഖലീല്‍ റഹ്‍മാന്‍ കാശിഫി, ചെമ്മാന്‍ സുലൈമാന്‍ ഹാജി, മുസ്തഫ മുട്ടുങ്ങല്‍, സി.സി. മൊയ്തു എന്നിവര്‍ പങ്കെടുത്തു. ജന. കണ്‍വീനര്‍ റസാഖ് വളാഞ്ചേരി സ്വാഗതം പറഞ്ഞു.