
സാമുദായിക സൗഹാര്‍ദത്തിന് ജീവിതം സമര്‍പ്പിച്ച മഹാനായ നേതാവായിരുന്നു ശിഹാബ് തങ്ങള്‍. അതേ പൈതൃകത്തിന്റെ കണ്ണിയായ ഹൈദരലി ശിഹാബ് തങ്ങളെ അവമതിക്കാനുള്ള നീക്കം പൊതു സമൂഹം അവജ്ഞയോടെ തള്ളിക്കളയും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ കേരളത്തിലേക്കു പടരാതിരിക്കാന്‍ വലിയ പങ്കുവഹിച്ചത് പാണക്കാട് കുടുംബമാണ്. ഇക്കാര്യം കേരളത്തിലെ പൊതു സമൂഹത്തിന് ബോധ്യമുള്ള കാര്യമാണ്. മതമൈത്രിയും സാമുദായിക എെക്യവും കാത്തുസൂക്ഷിക്കുന്നതില്‍ പാണക്കാട് കുടുംബം നല്‍കുന്ന സേവനങ്ങള്‍ എല്ലാ ജാതി മതസ്ഥരും ഒരുപോലെ വിലമതിക്കുന്നുണ്ട്.ഇത്തരം വിലകുറഞ്ഞ വിവാദങ്ങള്‍ കൊണ്ട് സാമൂഹ്യ പരിസരം മലിനമാക്കാന്‍ ശ്രമിക്കുന്നവര്‍ സ്വയം പരിഹാസ്യരാവുമെന്നും സമസ്ത നേതക്കള്‍ പറഞ്ഞു.