തൊട്ടാര യൂണിറ്റ് കണ്‍വെന്‍ഷന്‍ നടന്നു

പാലക്കാട് : SKSSF തൊട്ടാര യൂണിറ്റ് കണ്‍വെന്‍ഷന്‍ തൊട്ടാര ഹിദായത്തുല്‍ ഇസ്‍ലാം സെക്കന്‍ററി മദ്റസയില്‍ വെച്ച് നടന്നു. സ്വദര്‍ മുഅല്ലിം എം.പി. ശിഹാബുദ്ദീന്‍ അശ്റഫിയുടെ അദ്ധ്യക്ഷതയില്‍ SKSSF കരിംപുഴ ക്ലസ്റ്റര്‍ പ്രസിഡന്‍റ് എന്‍.എം. ബശീര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. SKSSF മണ്ണാര്‍ക്കാട് മേഖലാ വര്‍ക്കിംഗ് സെക്രട്ടറി കെ.ടി. ഹംസ മുസ്‍ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. കെ. മുഹമ്മദലി ദാരിമി, അസീസ് ഫൈസി, ശഹീര്‍ കൂട്ടിലക്കടവ്, .കെ. ആല്‍യാമു സാഹിബ്, പി.ടി.മുജീബ് മൗലവി, എം. സഫീര്‍ ഫൈസി തുടങ്ങിയവര്‍ പ്രസംഗിച്ചു. സൈതലവി തൊട്ടാര സ്വാഗതവും എം.പി. ശഫീഖ് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികള്‍ : ഫാഇസ് പി.എം. (പ്രസിഡന്‍റ്), .കെ. ഹക്കീം, അബ്ദുസ്സമദ് (വൈ.പ്രസി), എം.പി. ശഫീഖ് (ജന.സെക്രട്ടറി), ഫൈസല്‍ ഇ.കെ., ഹാരിന്‍ എന്‍ (ജോ.സെക്ര), വി.പി. അബ്ദുല്‍ ഹക്കീം (ട്രഷറര്‍)