മലപ്പുറം: മമ്പുറം മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഖുത്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 173-ാം ആണ്ടുനേര്‍ച്ച നവംബര്‍ 27 ഞായറാഴ്ച തിരൂരങ്ങാടി മമ്പുറം മഖാമില്‍ ആരംഭിക്കും. ഒരാഴ്ചത്തെ നേര്‍ച്ച പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 28 മുതല്‍ ഡിസംബര്‍ മൂന്ന് വരെയുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് മൗലിദ്, സ്വലാത്ത്, ദുആ മജ്ലിസ്സുകള്‍ നടക്കും. രാത്രി വിവിധ മതപണ്ഡിതരുടെ പ്രഭാഷണങ്ങള്‍ നടക്കും. നാലിന് രാവിലെ ഒമ്പതുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ നടക്കുന്ന അന്നദാനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ്.എം. ജിഫ്രി തങ്ങള്‍ കക്കാട്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നജ്വി, കെ.എം. സൈതലവി ഹാജി കോട്ടയ്ക്കല്‍, യു. ഷാഫി ഹാജി ചെമ്മാട്, ഇല്ലത്ത് മൊയ്തീന് ഹാജി വേങ്ങര എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.