അതോട്ടി യൂണിറ്റ് കണ്‍വെന്‍ഷന്‍ നടത്തി

കാസര്‍ഗോഡ് : SKSSF അതോട്ടി യൂണിറ്റ് കണ്‍വെന്‍ഷന്‍ SKSSF പെരുന്പട്ട മേഖലാ പ്രസിഡന്‍റ് ദുല്‍കിഫ്‍ലി കുന്നുകൈ ഉദ്ഘാടനം ചെയ്തു. അതോട്ടി മഹല്ല് ഖത്തീഫ് ഫാഫിള് മുഹമ്മദ് സലീം അസ്ഹരി പ്രാര്‍ത്ഥന നടത്തി. SYS കയ്യൂര്‍ ചീമേനി പഞ്ചായത്ത് സെക്രട്ടറി മുഹമ്മദലി സാഹിബ് മുഖ്യപ്രഭാഷണം നടത്തി. .പി. മുഹമ്മദ് കുഞ്ഞി, അശ്റഫ് ടി, റമീസ് എ.ജി, സമീം കെ, മിദ്ലാജ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. യൂണിറ്റ് പ്രസിഡന്‍റ് അബ്ദുല്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ സത്യധാര കാന്പയിനിന്‍റെ ഉദ്ഘാടനവും നടന്നു.
- ഖാദര്‍ എ.പി.