ഹൈദരലി തങ്ങള്‍ക്ക്‌ നേരെയുളള പ്രസ്‌താവന കേരളചരിത്രം അറിയാത്തത്‌കൊണ്ട്‌ : SKSSF

കാസര്‍കോട്‌ : കേരളത്തിലെ ആധീകാരിക മതപണ്ഡിത പ്രസ്ഥാനമായ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ്‌പ്രസിഡണ്ടും സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡണ്ടുമായ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങളെക്കുറിച്ച്‌ വിജയരാഘവന്‍ നടത്തിയ പ്രസ്‌താവന കേരളചരിത്രത്തെക്കുറിച്ചുളള അഞ്‌ജതകൊണ്ടും സ്വന്തം പാര്‍ട്ടിയില്‍ ഹീറോപരിവേഷം നേടാനുമുളള ശ്രമമാണെന്നും ഇത്‌ കേരളസമൂഹം വെച്ചുപൊറുപ്പിക്കില്ലെന്നും SKSSF ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം എന്നിവര്‍ സംയുക്ത പ്രസ്‌താവനയില്‍ പറഞ്ഞു. രാജ്യത്ത്‌ വര്‍ഗ്ഗീയ കലാപങ്ങള്‍ ഉണ്ടായപ്പോഴൊക്കെയും കേരളത്തില്‍ മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാന്‍ സാധിച്ചത്‌ പാണക്കാട്‌ തങ്ങന്‍മാരുടെ ആത്മാര്‍ത്ഥമായ പരിശ്രമമാണെന്നും അതിന്‌ ഏറ്റവും തെളിവാണ്‌ ഇവിടുത്തെ നിയമപാലനത്തെക്കുറിച്ച്‌ നന്നായി അറിയാവുന്ന മുന്‍ ഗുജറാത്ത്‌ ഡി.ജി.പി. ആര്‍.ബി.ശ്രീകുമാറിന്റെ കേരളത്തില്‍ വര്‍ഗ്ഗീയകലാപങ്ങളും മതസംഘര്‍ഷങ്ങളും കുറയാന്‍ കാരണം പാണക്കാട്ട്‌ തങ്ങളുടെ നിസാര്‍ത്ഥമായ സേവനമാണെന്ന അഭിപ്രായം പഠിക്കാനെങ്കിലും വിജയരാഘവന്‍മാര്‍ തയ്യാറാകണമെന്നും കേരളത്തില്‍ മുഴുവന്‍ സമാധാന സന്ദേശം എത്തിക്കാന്‍ പാണക്കാട്ട്‌ തങ്ങന്‍മാര്‍ വടക്കോട്ടും തെക്കോട്ടും ഒന്നു കാറില്‍ സഞ്ചരിച്ചാല്‍ മതിയെന്നും നേതാക്കള്‍ പ്രസ്‌താവനയില്‍ കൂട്ടിച്ചേര്‍ത്തു.
- റഷീദ്‌ ബെളിഞ്ചം, SKSSF കാസര്‍ഗോഡ്‌ ജില്ലാ ജനറല്‍ സെക്രട്ടറി