തളങ്കര : വിവാദകേശത്തിന്റെ പേരില്‍ കാന്തപുരം വിഭാഗം
നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രവാചകനെ നിന്ദിക്കുന്നതിലേക്ക്
എത്തിയിരിക്കുകയാണെന്നും ആയതിനാല്‍ അത്തരം വിവാദകേശങ്ങളുടെ പേരില്‍ നിഷ്‌കളങ്കരായ
പൊതുസമൂഹം വഞ്ചിതാവരുതെന്നും സമസ്‌ത ദക്ഷിണ കന്നഡ ജില്ലാപ്രസിഡണ്ടും മൂടിഗര സംയുക്ത
ജമാഅത്ത് ഖാസിയുമായ എന്‍.പി.എം.സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ
പറഞ്ഞു. വിവാദകേശത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വിഘടത സുന്നികള്‍ കൊണ്ടുവന്ന
വ്യത്യസ്‌തങ്ങളായ തെളിവുകളൊക്കെയും വ്യാജമാണെന്ന് തെളിഞ്ഞിരിക്കെ അത്തരക്കാര്‍
പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞ് പ്രസ്‌തുത പ്രവര്‍ത്തനത്തില്‍ നിന്ന്
മാറിനില്‍ക്കലാണ് സമുദായിക ഐക്യത്തിന് അഭികാമ്യം എന്ന് തങ്ങള്‍ പ്രസംഗത്തില്‍
കൂട്ടിച്ചേര്‍ത്തു. SKSSF കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ രണ്ടാം ഘട്ട ആറുമാസ
കര്‍മ്മപദ്ധതി തയ്യാറാക്കുന്നതിന് വേണ്ടി ചേര്‍ന്ന SKSSF ജില്ലാ കൗണ്‍സിലര്‍മാരുടെ
ക്യാമ്പ് ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട്
ഇബ്രാഹിം ഫൈസി ജെഡിയാറിന്റെ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം
സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് സത്താര്‍ പന്തല്ലൂര്‍ ചര്‍ച്ചകള്‍ക്ക്
നേതൃത്വം നല്‍കി. അബൂബക്കര്‍ സാലൂദ് നിസാമി, ഹാരീസ് ദാരിമി ബെദിര, എം.എ.ഖലീല്‍,
മൂഹമ്മദ് ഫൈസി കജ, താജുദ്ദീന്‍ ദാരിമി പടന്ന, കെ.എം.ഷറഫുദ്ദീന്‍, ഹബീബ് ദാരിമി
പെരുമ്പട്ട, മുഹമ്മദലി നീലേശ്വരം, സയ്യീദ് ഹാദി തങ്ങള്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ്
തങ്ങള്‍, ആലിക്കുഞ്ഞി ദാരിമി, ഫാറൂഖ് കൊല്ലമ്പാടി, സയ്യിദ് ഹുസൈന്‍ തങ്ങള്‍,
സിദ്ദീഖ് അസ്‌ഹരി പാത്തൂര്‍, ഫൈസല്‍ ദാരിമി, ഹനീഫ് ഹുദവി ദേലംപാടി, കെ.എച്ച്.
അഷ്‌റഫ് ഫൈസി, ഹമീദ് നദ്‌വി, യൂസഫ് ഹുദവി, ഖാദര്‍ അത്തൂട്ടി, നാഫിഅ് അസ്‌അദി,
സിറാജുദ്ദീന്‍ ഖാസിലൈന്‍, സി.പി.മൊയ്‌തു മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു.
-
റഷീദ് ബെളിഞ്ചം, SKSSF കാസര്‍ഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി