SKSSF ദുബൈ സ്റ്റേറ്റ്‌ കമ്മിറ്റി ആദരിച്ചു

ദുബൈ SKSSF സംഘടിപ്പിച്ച ഈദ്‌ സംഗമത്തില്‍ 20 വര്‍ഷമായി സുന്നി സെന്റര്‍
 മദ്‌റസയില്‍ പ്രധാന അദ്ധ്യാപകനായി സേവനമനുഷ്‌ഠിക്കുന്ന അബ്‌ദുല്‍ നാസര്‍
മൗലവിയെ സയ്യിദ്‌ ഹാമിദ്‌ കോയമ്മ തങ്ങള്‍ ആദരിക്കുന്നു
ദുബൈ : 20 വര്‍ഷമായി ദുബൈ സുന്നി സെന്റര്‍ മദ്‌റസയില്‍ പ്രധാന അദ്ധ്യാപകനായി സേവനമനുഷ്‌ഠിക്കുന്ന അബ്‌ദുല്‍ നാസര്‍ മൗലവിയെ ദുബൈ സ്റ്റേറ്റ്‌ SKSSF ഈദ്‌ സംഗമത്തില്‍ വെച്ച്‌ ആദരിച്ചു. സയ്യിദ്‌ ഹാമിദ്‌ കോയമ്മ തങ്ങള്‍ സംഗമം ഉദ്‌ഘാടനം ചെയ്‌തു. അബ്‌ദുല്‍ ഹക്കീം ഫൈസിയുടെ അദ്ധ്യക്ഷതയില്‍ നടന്ന പ്രോഗ്രാമില്‍ അബ്‌ദുല്‍ ഖാദര്‍ അസ്‌അദി, സൈനുല്‍ ആബിദീന്‍ വാഫി എന്നിവര്‍ പ്രസംഗിച്ചു. മന്‍സൂര്‍ മൂപ്പന്‍ സ്വാഗതവും എം.ബി.എ. ഖാദര്‍ നന്ദിയും പറഞ്ഞു.