ജില്ലാ തല മാലപ്പാട്ട് മത്സരം 26 ന്

മലപ്പുറം : മഞ്ചേരി ജാമിഅ ഇസ്‍ലാമിയ്യ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് SKSSF മലപ്പുറം ജില്ലാ കമ്മിറ്റി ഈ മാസം 26 ന് ജില്ലാ തല മാലപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു. മൂന്ന് അംഗങ്ങളുള്ള ടീമുകളായാണ് മത്സരം. പ്രായപരിധിയില്ല. മുഹ്‍യിദ്ദീന്‍ മാല, നഫീസത്ത് മാല, ബദര്‍ മാല എന്നിവയില്‍ നിന്ന് പത്ത് മിനിറ്റു കൊണ്ട് അതവരിപ്പിക്കണം. താല്‍പര്യമുള്ളവര്‍ 9526934798 എന്ന നന്പറില്‍ പേര് നല്‍കണം.
- മുഹമ്മദ് റഫീഖ്