സത്യധാര ബഹ്റൈന്‍ തല പ്രചരണ കാമ്പയിന് തുടക്കം കുറിച്ച് സമസ്താലയത്തില്‍ നടന്ന ചടങ്ങില്‍ കുയ്യാലില്‍ മഹ്മൂദ് ഹാജിയില്‍ നിന്ന് വരിസംഖ്യ സ്വീകരിച്ച് ഉസ്താദ് അബ്ദുറസാക്ക് നദ് വി ഉദ്ഘാടനം ചെയ്യുന്നു. |
മനാമ: എസ്.കെ.എസ്.എസ്.എഫ് മുഖപത്രമായ `സത്യധാര' ദ്വൈവാരികയുടെ ബഹ്റൈന്‍ തല പ്രചരണങ്ങള്‍ക്ക് തുടക്കമായി.
`വിവേകിക്ക് കരുത്ത് വിപരീതങ്ങള്‍ക്ക് തിരുത്ത്' എന്ന പ്രമേയത്തില്‍ നടക്കുന്ന കാമ്പയിന് ഈ മാസം 30 വരെ നീണ്ടു നില്ക്കും.
മനാമ സമസ്താലയത്തില്‍ നടന്ന ചടങ്ങില്‍ കുയ്യാലില്‍ മഹ്മൂദ് ഹാജിയില്‍ നിന്ന് വരിസംഖ്യ സ്വീകരിച്ച് സമസ്ത കോ–ഓര്‍ഡിനേറ്റര്‍ അബ്ദുറസാഖ് നദ് വി ഉദ്ഘാടനം ചെയ്തു.
ബഹ്റൈനില്‍ പ്രസിദ്ധീകരണങ്ങള്‍ ലഭിക്കാനും വരിക്കാരാകാനും അതാതു ഏരിയാ കമ്മറ്റികളുമായോ മനാമയിലെ സമസ്താലയവുമായോ ബന്ധപ്പെടണമെന്ന് പ്രചരണ വിഭാഗം കണ്‍വീനര്‍ സഈദ് ഇരിങ്ങല്‍, ജനറല്‍ സെക്രട്ടറി ഉബൈദുല്ല റഹ് മാനി എന്നിവര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക്: 33842672, 33157197.