മയ്യിത്ത് നിസ്കാരം ഇന്ന് യമനി പള്ളിയില്‍

മനാമ : കഴിഞ്ഞ ദിവസം മരണപ്പെട്ട കടമേരി റഹ്‍മാനിയ്യ വൈസ് പ്രസിഡന്‍റും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന ചൂരക്കുളങ്ങര പോക്കര്‍ ഹാജിയുടെ നിര്യാണത്തില്‍ റഹ്‍മാനീസ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന റഹ്‍മാനീസ് അസോസിയേഷന്‍ ബഹ്റൈന്‍ ചാപ്റ്റര്‍ അനുശോചിച്ചു. പരേതന് വേണ്ടി മയ്യിത്ത് നിസ്കരിക്കാനും മഗ്ഫിറത്തിന് വേണ്ടി ദുആ ചെയ്യാനുമുള്ള നേതാക്കളുടെ ആഹ്വാനമനുസരിച്ച് ഇന്ന് രാത്രി (12-11-2011 വെള്ളി) ഇശാഅ് നിസ്കാരത്തിന് ശേഷം മനാമ യമനി പള്ളിയില്‍ വെച്ച് മയ്യിത്ത് നിസ്കാരം ഉണ്ടായിരിക്കുമെന്ന് റഹ്‍മാനീസ് ബഹ്റൈന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ അറിയിച്ചു.