മനാമ: 'സത്യസാക്ഷികളാകുക' എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി ജമാഅത്ത്
ബഹ്റൈന്‍ ഘടകം സംഘടിപ്പിക്കുന്ന സമസ്ത 85 ആം വാര്‍ഷിക സമ്മേളനത്തിന്റെ ബഹ്റൈന്‍
തല പ്രചരണോദ്ഘാടനവും മുഹറം ക്യാമ്പയിന് ഉദ്ഘാടനവും വെള്ളിയാഴ്ച രാത്രി 8 മണിക്ക്
മനാമ സമസ്താലയത്തിലെ കേന്ദ്ര മദ്രസാ ഹാളില്‍ നടക്കും. സയ്യിദ് അസ്ഗര്‍ അലി തങ്ങള്‍,
കെ.പി അലി മുസ്ലിയാര്, അബ്ദു റസാഖ് നദ്വി തുടങ്ങിയവര്‍ സംബന്ധിക്കും.