കാസര്‍കോട് : കേന്ദ്രസര്‍ക്കാരിന്റെ
മദ്രസ്സ ഗ്രാന്റിന് അപേക്ഷിക്കാനുളള അവസരം ഈ മാസം 30 വരെ നീട്ടാനുളള
കേരളസര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും ഇതു ഉപയോഗപ്പെടുത്താന്‍ മുഴുവന്‍
മദ്രസ്സ മാനേജ്‌മെന്റുകളും തയ്യാറാകണമെന്നും SKSSF കാസര്‍കോട് ജില്ലാപ്രസിഡണ്ട്
ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍
പ്രസ്‌താവനയില്‍ പറഞ്ഞു. തിയ്യതി നീട്ടണമെന്നാവശ്യപ്പെട്ട് ജില്ലാകമ്മിറ്റി
മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും ന്യൂനപക്ഷക്ഷേമവകുപ്പ് മന്ത്രിക്കും
ഫാക്‌സ് സന്ദേശം അയച്ചിരുന്നു. മദ്രസ്സ ഗ്രാന്റ് സംബന്ധമായ സംശയങ്ങള്‍
തീര്‍ക്കാനും മറ്റു സഹായങ്ങള്‍ക്കും SKSSF ജില്ലാകമ്മിറ്റി ട്രെന്റ് ജില്ലാസമിതിയെ
ഏല്‍പിച്ചതായും ആവശ്യമുളളവര്‍ കണ്‍വീനര്‍ ജാബിര്‍ ഹുദവി ചാനടുക്കം (ഫോണ്‍
9961906091) എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും ജില്ലാ ഓഫീസില്‍ നിന്നും
അറിയിച്ചു.
- റഷീദ് ബെളിഞ്ചം, SKSSF കാസര്‍ഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി