ചെര്‍ക്കള :
പ്രമുഖ പണ്ഡിതനും നിരവധി ശിഷ്യന്മാരുമുളള എടനീര്‍ ഉസ്താദ് എന്ന ഇ.മുഹമ്മദ്
കുഞ്ഞി മുസ്ലിയാര് (70) മരണപ്പെട്ടു. ഇന്നലെ (22) രാവിലെയാണ് മരണപ്പെട്ടത്.
ബേക്കല്‍ ഹുസൈന് കുഞ്ഞിയുടേയും തെക്കില്‍ ബീഫാത്തിമയുടേയും മകനാണ്. ഭാര്യ ഖദീജ
കീഴൂര്‍ - മംഗലാപുരം സംയുക്ത ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര് അല്‍അസ്ഹരിയുടെ
സഹോദരിയണ്. എടനീര്‍ ജുമാമസ്ജിദീന്റെ സ്ഥാപക കാലം മുതല്‍ മരണപ്പെടുന്നത് വരെ
പ്രസിഡണ്ടായിരുന്നു. മക്കള്‍: ജബ്ബാര്‍, ജലീല്‍ (ഗള്‍ഫ്), ഹന്നത്ത്, സക്കീന,
പരേതയായ ബീഫാത്തിമ, ആയിഷ, ഫരീദ, അബ്സ, ബല്‍ക്കീസ്, സാജിത. മരുമക്കള്‍:
കുഞ്ഞഹമ്മദ് സഅദി ചേരുര്‍, ഹമീദ് കയ്യാര്‍, ബഷീര്‍ ദാരിമി ചിത്താരി, മുഹമ്മദലി
ചേരൂര്‍, അഷ്റഫ് പരപ്പ, യൂത്തിലീഗ് ജില്ലാപ്രവര്‍ത്തക സമിതി അംഗം
പി.ഡി.എ.റഹ്മാന്, കബീര്‍ കുണിയ എന്നിവരാണ്. വെല്ലൂര്‍ ബാക്കിയാത്ത്
സ്വാലിഹാത്തില്‍ നിന്ന് ബാഖവി ബിരുദം എടുത്ത ശേഷം ബേവിഞ്ച, ഉപ്പിനങ്ങാടി,
ബേക്കല്‍, മാങ്ങാട്, കുമ്പോല്‍, തെക്കില്‍ എന്നിവിടങ്ങളില്‍ മുദരീസ് ആയി സേവനം
അനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ വീട്ടിലേക്ക് സമസ്ത ദക്ഷിണകന്നഡ ജില്ലാപ്രസിഡണ്ട്
എന്‍.പി.എം. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ബുഖാരി കുന്നുംകൈ, സുന്നി
മഹല്ല് ഫെഡറേഷന് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി
പി.ബി.അബ്ദുറസാഖ് എം.എല്‍.എ, SKSSF ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍,
ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ വീട്ടിലെത്തി അനുശോചനം അറിയിച്ചു.