കാസര്‍കോട് : അനാചാരങ്ങളും കുത്തഴിഞ്ഞ
മഹല്ല് സംവിധാനവുമായി മുന്നോട്ട് പോകുന്നത് ഒഴിവാക്കാന്‍ മഹല്ലുകള്‍ സുന്നി
മഹല്ല് ഫെഡറേഷനില്‍ അംഗീകരിച്ച് ശാസ്‌ത്രീയമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്
പോകാന്‍ മുഴുവന്‍ മഹല്ല് ജമാഅത്തുകളും തയ്യാറാകണമെന്നും അതിനുവേണ്ട
പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന സുന്നി മഹല്ല് ഫെഡറേഷന്റെ പ്രവര്‍ത്തനം
ശ്ലാഘനീയമാണെന്നും സമസ്‌ത കേരള ഇസ്ലാംമതവിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ടും
കാസര്‍കോട് സംയുക്ത ഖാസിയുമായ ടി.കെ.എം.ബാവ മുസ്ലിയാര്‍ പ്രസ്‌താവിച്ചു. സുന്നി
മഹല്ല് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാകമ്മിറ്റി ചെര്‍ക്കളയില്‍ സംഘടിപ്പിച്ച ഏകദിന
പഠനക്യാമ്പ് ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുന്നി മഹല്ല്
ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്‌ദുല്ല അധ്യക്ഷത വഹിച്ചു. ജില്ലാ
ജനറല്‍ സെക്രട്ടറി പി.ബി.അബ്‌ദുറസാഖ് എം.എല്‍.എ സ്വാഗതം പറഞ്ഞു. സമസ്‌ത ദക്ഷിണ
കന്നഡ ജില്ലാപ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ പ്രാര്‍ത്ഥന
നടത്തി. സമസ്‌ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ പിണങ്ങോട് അബൂബക്കര്‍ വിഷയം
അവതരിപ്പിച്ചു. സമസ്‌ത ജില്ലാജനറല്‍ സെക്രട്ടറി യു.എം.അബ്‌ദുറഹ്മാന്‍ മൗലവി,
എസ്.വൈ.എസ്.ജില്ലാ പ്രസിഡണ്ട് എം.എ.ഖാസിം മുസ്ലിയാര്‍, സി.ടി.അഹമ്മദലി,
അബുഹന്നത്ത് കുഞ്ഞ് മുഹമ്മദ് മുസ്ലിയാര്‍, കെ.ടി.അബ്‌ദുല്ല ഫൈസി, സയ്യിദ്
അബൂബക്കര്‍ ആറ്റകോയ തങ്ങള്‍ ബോവിക്കാനം, SKSSF ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി
ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, സയ്യിദ് ഹാദി തങ്ങള്‍, ചെര്‍ക്കള
അഹമ്മദ് മുസ്ലിയാര്‍, എം.എസ്.മുഹമ്മദ് കുഞ്ഞി, ടി.പി.അലി ഫൈസി, സി.മുഹമ്മദ്
കുഞ്ഞി, മുബാറക് ഹസൈനാര്‍ ഹാജി, പി.വി.അബ്‌ദുസലാം ദാരിമി ആലംപാടി, കൂളിക്കാട്
കുഞ്ഞബ്‌ദുളള ഹാജി, കണ്ണൂര്‍ അബ്‌ദുല്ല മാസ്റ്റര്‍, സി.എം.അബ്‌ദുള്‍ഖാദര്‍, ഖത്തര്‍
ഇബ്രാഹിം ഹാജി, ബി.എസ്.ഇബ്രാഹിം, തുടങ്ങിയവര്‍ സംസാരിച്ചു. ഇബ്രാഹിം
മുണ്ട്യത്തടുക്ക നന്ദി പറഞ്ഞു.