ഈദ് സംഗമം നടത്തി

സമസ്ത കേരള സുന്നി ജമാഅത്ത് റിഫ ഏരിയ ഈദ് സംഗമം സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
ബഹ്റൈന്‍ : സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ റിഫ ഏരിയ ഈദ് സംഗമം വളരെ വിപുലമായ പരിപാടികളോടെ റിഫ സമസ്ത മദ്റസയില്‍ നടന്നു. പ്രസിഡന്‍റ് തെന്നല മൊയ്തീന്‍ ഹാജി അദ്ധ്യക്ഷനായുള്ള സംഗമത്തില്‍ സെക്രട്ടറി അബ്ദുറഹ്‍മാന്‍ ഹാജി സ്വാഗതം പറഞ്ഞു. സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാ പരിപാടികളും ക്വിസ് പ്രോഗ്രാമും നടന്നു. ക്വിസ് പ്രോഗ്രാമില്‍ ശറഫുദ്ദീന്ന മാരയമങ്ങലം വിജയിയായി. സുബൈര്‍ ഫൈസി കട്ടുപ്പാറ ഈദ് സന്ദേശ പ്രഭാഷണം നടത്തി. എം.. വെള്ളിപറന്പ നന്ദി പറഞ്ഞു.
- എം.. റഹ്‍മാന്‍