ജാമിഅ ഇസ്‌ലാമിയ വാര്‍ഷികം ആഘോഷിച്ചു

മഞ്ചേരി : മുസ്‌ലിം സമൂഹം നേടിയെടുത്ത ധാര്‍മിക ബോധത്തിന്റെ അടിസ്ഥാന സ്രോതസ്സ് പാരമ്പര്യ വിജ്ഞാനമാണെന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. മഞ്ചേരി ജാമിഅ ഇസ്‌ലാമിയ ഇരുപതാം വാര്‍ഷിക പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മന്ത്രി എ.പി. അനില്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു. ടി.പി. അബ്ദുള്ള മുസ്‌ലിയാര്‍, സി. കുഞ്ഞാപ്പുട്ടി ഹാജി, പി.പി ഹാജി, കുഞ്ഞാലി മൊല്ല എന്നിവരെ ആദരിച്ചു.

അബ്ദുസമദ് പൂക്കോട്ടൂര്‍, റഹ്മത്തുള്ള ഖാസിമി മൂത്തേടം, നാലകത്ത് സൂപ്പി, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, കെ.എ. റഹ്മാന്‍ ഫൈസി, ഹാജി കെ. മമ്മദ് ഫൈസി, ഷാഹുല്‍ ഹമീദ് മേല്‍മുറി തുടങ്ങിയവര്‍ പ്രസംഗിച്ചു. പൂര്‍വവിദ്യാര്‍ഥിസംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം പി.പി. മുഹമ്മദ് ഫൈസി ഉദ്ഘാടനംചെയ്തു.

സമീം എടക്കര, എം. കുഞ്ഞാപ്പ എന്നിവര്‍ പ്രസംഗിച്ചു. പ്രവാസി കൂട്ടായ്മ സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍ നെല്ലിക്കുത്ത് ഉദ്ഘാടനംചെയ്തു. മജീദ് പത്തപ്പിരിയം, വി.ബി.സി ജലീല്‍, മൗസല്‍ മൂപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. ജാമിഅ ജൂനിയര്‍ ഫെസ്റ്റ് ഡോ. നാട്ടിക മുഹമ്മദ് അലി ഉദ്ഘാടനംചെയ്തു. ശനിയാഴ്ച എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രതിനിധി സമ്മേളനം സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങളും കുടുംബസംഗമം മഞ്ചേരി എസ്.ഐ വി. ബാബുരാജനും ഉദ്ഘാടനംചെയ്തു.
- ജലീല്‍ കാരക്കുന്ന്