ബദിയടുക്ക :
വിവാദകേശത്തിന്റെ പേരില്‍ പൊതുസമൂഹത്തെ വഞ്ചിച്ചു കൊണ്ടുള്ള പ്രവര്‍ത്തനം കാന്തപുരം
വിഭാഗം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് സുന്നി മഹല്ല് ഫെഡറേഷന് കാസര്‍കോട്
ജില്ലാ ജന.സെക്രട്ടറി പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ പ്രസ്താപിച്ചു.
പ്രവാചകന് പിരഡിക്ക് താഴെ മുടി വളര്ത്തിയതായിട്ടോ കെട്ടു കണക്കിന് പ്രവാചക കേശം
ആരുടെയെങ്കിലും അടുക്കല്‍ ഉള്ളതായിട്ടോ ഇത് വരെ ആര്‍ക്കും അറിയില്ല എന്നും, അത്തരം
പുതിയ വാദവുമായി കാന്തപുരം വിഭാഗം ഇപ്പോള്‍ രംഗത്ത് വന്നിട്ടുള്ളത് സാമ്പത്തിക
നേട്ടം കൊയ്യാന്‍ വേണ്ടിയാണെന്നും അത് പ്രവാചകനെ നിന്ദിക്കലാണെന്നും അത്തരം
പ്രവര്‍ത്തനം കേരള സമൂഹം വെച്ച് പൊറുപ്പിക്കില്ല എന്നും അദ്ദേഹം
കൂട്ടിച്ചേര്‍ത്തു. ഇത്തരം തിന്മക്കെതിരെയുള്ള എസ്.കെ.എസ്.എസ്.എഫിന്റെ പ്രക്ഷോഭം
അഭിനന്ദനാര്‍ഹമാണെന്നും ഇത് വിജയിപ്പിക്കേണ്ടത് നന്മ കല്‍പ്പിക്കുകയും തിന്മ
വിരോധിക്കുകയും ചെയ്യേണ്ട പൊതു സമൂഹത്തിന്റെ ബാധ്യതയാണെന്നും അദ്ദേഹം പ്രസംഗത്തില്‍
പറഞ്ഞു. SKSSF കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ വിവാദകേശത്തിനും പ്രവാചക
നിന്ദയ്ക്കും എതിരെ നടത്തുന്ന പ്രക്ഷോഭ പരിപാടിയുടെ ബദിയടുക്കയില്‍ നടന്ന വടക്കന്‍
മേഖല പ്രതിഷേധ പ്രകടനത്തിന്റെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ
മുശാവറ അംഗം പി.വി. അബ്ദുസ്സലാം ദാരിമി ആലംപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ
ജന.സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ജാബിര്‍ ചെമ്മാട് എല്‍.സി.ഡി
ക്ലിപ്പിങ്ങ് സഹിതം വിഷയം അവതരിപ്പിച്ച് സംസാരിച്ചു. എന്‍.എ. നെല്ലിക്കുന്ന്
എം.എല്‍.എ, അബൂബക്കര്‍ സാലൂദ് നിസാമി, ഹാരിസ് ദാരിമി ബെദിര, എം.എ. ഖലീല്‍, ഹാഷിം
ദാരിമി ദേലംപാടി, ഹബീബ് ദാരിമി പെരുമ്പട്ട, മൊയ്തീന് ചെര്‍ക്കള, ഇ.പി. ഹംസത്തു
സഅദി, എസ്.പി.സലാഹുദ്ദീന്, ഫസലുറഹ്മാന് ദാരിമി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍,
സുബൈര്‍ ദാരിമി പൈക്ക, സി.പി. മൊയ്തു മൗലവി, ആലിക്കുഞ്ഞി ദാരിമി, മുനീര്‍ ഫൈസി
ഉക്കിനടുക്ക, റസാഖ് അര്‍ഷദി കുമ്പഡാജ, സയ്യിദ് ഹുസൈന് തങ്ങള്‍, ഹനീഫ് ഹുദവി
ദേലംപാടി, കെ.എല്‍. ഹമീദ് ഫൈസി, കെ.എച്ച്. അഷ്റഫ് ഫൈസി കിന്നിംഗാര്‍, ഫാറൂഖ്
കൊല്ലമ്പാടി തുടങ്ങിയവര്‍ സംസാരിച്ചു.