സത്യധാര പ്രചരണ കാമ്പയിന്‍


എസ്‌. കെ. എസ്‌. എസ്‌. എഫ്‌ മുഖപത്രമായ സത്യധാര നവംബര്‍ 10 മുതല്‍ 30 കൂടിയ കാലയളവില്‍ പ്രചാരണ കാമ്പയിന്‍ നടത്തുകയാണ്‌. വായനാതത്‌പരരും സത്യധാര ബന്ധുക്കളുമായ അരലക്ഷം മലയാളികളെ വരിക്കാരാക്കാനുള്ള ശക്തമായ ശ്രമങ്ങളാണ്‌ കാമ്പയിന്‍ കാലയളവില്‍ നടക്കുന്നത്‌. സമയ ബന്ധിതമായി കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ ആത്മാര്‍ത്ഥമായി രംഗത്തിറങ്ങണമെന്ന്‌ പ്രത്യേകം താത്‌പര്യപ്പെടുന്നു.
കാമ്പയിന്‍ കാലയളവിലെ വരിസംഖ്യ നിരക്ക്‌: അഞ്ച്‌ വര്‍ഷം: 1000, ഒരു വര്‍ഷം - 200, ആറ്‌ മാസം 100

കാമ്പയിന്‍ കാലയളവില്‍ കീഴ്‌ഘടകങ്ങളില്‍ നടക്കേണ്ട പ്രവര്‍ത്തനങ്ങള്‍
ശാഖ: ഒരു ശാഖയില്‍ നിന്ന്‌15ല്‍ കുറയാത്ത വാര്‍ഷിക വരിക്കാരെ നിര്‍ബന്ധമായും ചേര്‍ക്കണം. കാമ്പയിന്‍ കാലയളവില്‍ 50 വാര്‍ഷിക വരിക്കാരെ ചേര്‍ത്ത ശാഖക്ക്‌ പ്രത്യേക സത്യധാര ഉപഹാരം ഉണ്ടായിരിക്കും.

ക്ലസ്റ്റര്‍: കാമ്പസുകള്‍, വായന ശാല പോലെയുള്ള വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും ഒരുമിക്കുന്ന സ്ഥാപനങ്ങളിലേക്ക്‌ അഞ്ച്‌ വര്‍ഷ വരിക്കാരെ സ്‌പോണ്‍സര്‍ ചെയ്യിക്കുക. ഇതിന്റെ ലിസ്റ്റ്‌ വരിസംഖ്യ സ്വരൂപിക്കുമ്പോള്‍ പ്രത്യേകം നല്‍കേണ്ടതാണ്‌.

മേഖല: പൗരപ്രമുഖരും ജനപ്രതിനിധികളുമായ പത്ത്‌ പേരെ അഞ്ച്‌ വര്‍ഷ വരിസംഖ്യ ചേര്‍ക്കുക. ഇവരുടെ ലിസ്റ്റ്‌ വരിസംഖ്യ സ്വീകരിക്കുമ്പോള്‍ പ്രത്യേകം നല്‍കേണ്ടതാണ്‌.

ജില്ല: ദര്‍സ്‌ അറബിക്‌ കോളേജ്‌ പര്യടനം, കീഴ്‌ഘടകങ്ങളിലെ മറ്റു സത്യധാര പ്രചാരണ പ്രവര്‍ത്തനങ്ങള്‍, വരിസംഖ്യ സ്വീകരിക്കാനാവശ്യമായ ക്രമീകരണങ്ങള്‍ തുടങ്ങിയവക്ക്‌ നേതൃത്വം നല്‍കണം. സംസ്ഥാന ജില്ലാ കൗണ്‍സിലര്‍മാരും, മേഖല, ക്ലസ്റ്റര്‍, ശാഖ ഭാരവാഹികളും നിര്‍ബന്ധമായും കാമ്പയിന്‍ കാലയളവില്‍ വാര്‍ഷിക വരിക്കാരാവുകയും അതത്‌ മേല്‍ഘടകങ്ങള്‍ ഇത്‌ ഉറപ്പ്‌ വരുത്തുകയും വേണം. വരിസംഖ്യ ചേര്‍ക്കുന്നതിനുള്ള കൂപ്പണ്‍ സ്വീകരിക്കുമ്പോള്‍ നിശ്ചിത രജിസ്റ്ററില്‍ രേഖപ്പെടുത്തി എന്ന്‌ ഉറപ്പ്‌ വരുത്തേണ്ടതാണ്‌. സ്ഥാപന പര്യടനത്തിന്‌ രജിസ്റ്റര്‍ ഫോറവും മാനേജിംഗ്‌ ഡയറക്‌ടറുടെ അഭ്യര്‍ത്ഥന കത്തും നല്‍കുന്നതാണ്‌.

കാമ്പയിന്‍ അവസാനിച്ചാല്‍ സത്യധാര പ്രതിനിധികള്‍ നിശ്ചിത കേന്ദ്രങ്ങളില്‍ വന്ന്‌ വരിസംഖ്യ സ്വീകരിക്കുന്നതും റസീപ്‌റ്റ്‌ നല്‍കുന്നതുമാണ്‌. വരിക്കാരുടെ ലിസ്റ്റ്‌ ജില്ലതിരിച്ച്‌ ലഡ്‌ജര്‍ നമ്പര്‍ സഹിതം സി ഡിയിലാക്കി ജില്ലാകമ്മിറ്റികള്‍ക്ക്‌ നല്‍കുന്നതാണ്‌.
സത്യധാര പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ നിശ്ചിത കാലയളവില്‍ ഓഫീസില്‍ പ്രത്യേകം കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നതാണ്‌.

നമ്മുടെ പ്രസ്ഥാനത്തിന്റെ മുഖപത്രത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ എല്ലാ സഹപ്രവര്‍ത്തകരും ആത്മാര്‍ത്ഥമായി രംഗത്തിറങ്ങണമെന്ന്‌ പ്രത്യേകം അഭ്യര്‍ത്ഥിക്കട്ടെ.

എന്ന്
പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍
ഓണംപിള്ളി മുഹമ്മദ്‌ ഫൈസി
---
ബന്ധപ്പെടാം:
സര്‍ക്കുലേഷന്‍ മാനേജര്‍, സത്യധാര ദൈ്വവാരിക, ഇസ്‌ലാമിക്‌ സെന്റര്‍, റെയില്‍വെ ലിങ്ക്‌ റോഡ്‌, കോഴിക്കോട്‌-2. ഫോണ്‍: 0495-2700751