അറബ് വസന്തം; ജമാഅത്ത് കാപട്യം തിരിച്ചറിയുക : നാസര്‍ഫൈസി

കുറ്റിക്കാട്ടൂര്‍ : ഏകാധിപത്യത്തെ തകര്‍ത്ത് ജനാധിപത്യത്തെ പുനസ്ഥാപിച്ചു കൊണ്ട് അറബ് വസന്തം വ്യാപകമാകുന്പോള്‍ അവകാശ വാദവുമായി രംഗത്ത് വരുന്ന ജമാഅത്തെ ഇസ്‍ലാമിയുടെ കാപട്യം തിരിച്ചറിയണം. ഈജിപ്തില്‍ രംഗത്ത് വന്ന അറബ് പ്രദേശങ്ങളില്‍ വ്യാപകമായിരുന്ന മുസ്‍ലിം ബ്രദര്‍ഹുഡിന്‍റെ ആശയമായി സ്വീകരിച്ച മൗദൂദിസ്റ്റുകള്‍ ഈജിപ്തില്‍ ഹുസ്നി മുബാറക്കിന് ശേഷം ബ്രദര്‍ഹുഡിന് ഭരണത്തിലേറാന്‍ സാധ്യമാകാത്തതിന്‍റെ കാരണം ജമാഅത്ത് വ്യക്തമാക്കണം. മൗദൂദിയുടെ നിലപാടുകളെ പരസ്യമായി തള്ളിപ്പറഞ്ഞ റാശിദ് ഗനൂഷിയുടെ അന്നഹ്ദയാണ് തുണീഷ്യയില്‍ അധികാരത്തില്‍ വന്നത്. ഇങ്ങനെയെല്ലാമായിട്ടും അറബ് വസന്ത മുല്ലപ്പൂ വിപ്ലവത്തിന്‍റെ പിതൃത്വം അവകാശപ്പെടാന്‍ ജമാഅത്തിന് അര്‍ഹതയില്ലാ എന്ന് SKSSF ഉപാദ്ധ്യക്ഷന്‍ നാസര്‍ഫൈസി കൂടത്തായി അഭിപ്രായപ്പെട്ടു. കുറ്റിക്കാട്ടൂര്‍ ക്ലസ്റ്റര്‍ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഗഫൂര്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു. ആര്‍.വി. കുട്ടിഹസന്‍ ദാരിമി, കെ.പി. കോയ, ടി.പി. സുബൈര്‍ മാസ്റ്റര്‍. .പി.എം. അശ്റഫ്, .ടി. ബശീര്‍ ഹാജി, എന്‍.കെ. യൂസുഫ് ഹാജി, കെ. ഉമര്‍ കോയ ഹാജി, പി. അബ്ദുറഹീം സംസാരിച്ചു. .സി. അബ്ദുസ്സമദ് സ്വാഗതവും അല്‍ത്വാഫ് നന്ദിയും പറഞ്ഞു.