കോഴിക്കോട് : റിയാദ് സുന്നി യുവജന
സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സമസ്ത എണ്‍പത്തിഅഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച്
``സത്യസാക്ഷികളാവുക'' എന്ന സമ്മേളന പ്രമേയത്തെ അധികരിച്ച് പ്രബന്ധമത്സരം നടത്തും.
ഒന്നാം സ്ഥാനത്തിന് 25,000 രൂപയും രണ്ടാം സ്ഥാനത്തിന് 15000 രൂപയും മൂന്നാം
സ്ഥാനത്തിന് 10,000രൂപയും സമ്മേളന വേദിയില്‍ വിതരണം നടത്തും. പത്ത് പേജില്‍
അധികരിക്കാത്ത പ്രബന്ധം 2011 ഡിസംബര്‍ 31ന് മുമ്പ് സ്വാഗതസംഘം ഓഫീസില്‍
ലഭിച്ചിരിക്കണം. mpmsunnimahal@gmail.com ഇമെയില്‍ അഡ്രസിലും അയക്കാവുന്നതാണ്.
ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡിനര്‍ഹമായ പ്രബന്ധം തെരഞ്ഞെടുക്കുക. യോഗത്തില്‍
ളിയാഉദ്ദീന്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു. പി.പി. മുഹമ്മദ് ഫൈസി, അബ്ദുസ്സമദ്
പൂക്കോട്ടൂര്‍ , സൈതലവി മുസ്ലിയാര് , സൈതലവി ഫൈസി സംബന്ധിച്ചു.