ഉദുമ പടിഞ്ഞാര്‍ : മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് ഉത്തര മലബാറിന്റെ വിജ്ഞാന സ്രോതസ്സാണെന്ന് പാണക്കാട് അബാസലി തങ്ങള്‍ പറഞ്ഞു. എം.ഐ.സി. തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിന്റെ ഉദ്ഘാടനകര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ത്വാഖ അഹ്മദ് മൗലവി അധ്യക്ഷനായി. രക്ഷാകര്‍തൃയോഗം യു.എം. അബ്ദുറഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. ഖത്തര്‍ കെ.കെ. അബ്ദുല്ല ഹാജി, എം.പി. മുഹമ്മദ് ഫൈസി, സി.എം. ഉബൈദ് മുസ്‌ലിയാര്‍ ചെമ്പരിക്ക, പൂക്കുഞ്ഞിക്കോയ തങ്ങള്‍ ആന്ത്രോത്ത്, ശാഫി ഹാജി സ്പീഡ്വേ, ടി.ഡി. അബ്ദുറഹ്മാന്‍ ഹാജി, ചെങ്കള അബ്ദുല്ല ഫൈസി, ശാഫി ഹാജി ബേക്കല്‍, ടി.ഡി. അഹ്മദ് ഹാജി ചട്ടഞ്ചാല്‍, അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട്, ഖാലിദ് ഫൈസി ചേരൂര്‍, കെ.ബി.എം. ശരീഫ് കാപ്പില്‍, പി.എം. അബൂബക്കര്‍ ഹനീഫി, ചെര്‍ക്കളം അഹ്മദ് മുസ്‌ലിയാര്‍, ഇബ്രാഹിം ഫൈസി ജെഡിയാര്‍, പി.വി. അബ്ദുര്‍ റഹ്മാന്‍, അന്‍വര്‍ ഹുദവി മാവൂര്‍, ഹാഫിള് അബ്ദുസ്സലാം, ഹാഫിള് മുഹമ്മദലി ദാരിമി, ഹബീബ് ഉദുമ പടിഞ്ഞാര്‍, ഖത്തര്‍ ലത്തീഫ് തുടങ്ങിയ മത-സാമൂഹിക- രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ആശംസകളര്‍പ്പിച്ചു. മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറി യു.എം. അബ്ദുറഹ്മാന്‍ മൗലവി സ്വാഗതവും ജാബിര്‍ ഹുദവി ചാനടുക്കം നന്ദിയും പറഞ്ഞു.
- അബ്ദുല്ല വള്‍വക്കാട്