ദമ്മാം ഇസ്‍ലാമിക് സെന്‍റര്‍ SKSSF സഹചാരി റിലീഫ് ഉദ്ഘാടനം ചെയ്തു


ദമ്മാം : ദമ്മാം ഇസ്‍ലാമിക് സെന്‍ററിന്‍റെ കീഴിലുള്ള SKSSF സഹചാരി റിലീഫ് വിതരണത്തിന്‍റെ ഉദ്ഘാടനം വെല്ലൂര്‍ ബാഖിയാത്തില്‍ പഠിച്ചുകൊണ്ടിരിക്കെ ബ്രൈന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് ജില്ലയിലെ മടവൂര്‍ പൈംബാലശ്ശേരി സ്വദേശി സലീമിന്‍റെ കുടുംബത്തിന് നല്‍കി ദമ്മാം ഇസ്‍ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് അശ്റഫ് ഫൈസി പടിഞ്ഞാറ്റുമുറി നിര്‍വ്വഹിച്ചു. ഉമര്‍ ഫൈസി വെട്ടത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. കെ. യൂസുഫ് ഫൈസി വാളാട്, അബൂബക്കര്‍ ഹാജി ഉള്ളണം, ഇസ്‍മാഈല്‍ താനൂര്‍, ഇബ്റാഹീം ഓമശ്ശേരി, ഫൈസല്‍ മൗലവി, ഉമറുല്‍ ഫാറൂഖ് ഫൈസി, മാഹിന്‍ വിഴിഞ്ഞം, മുസ്തഫ റഹ്‍മാനി, മുജീബ് കുന്നുംകൈ, അജീര്‍ അസ്അദി, കെ.കെ. അബ്ദുറഹ്‍മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അസ്‍ലം മൗലവി അടക്കാത്തോട് സ്വാഗതവും സിദ്ദീഖ് പാലക്കോടന്‍ നന്ദിയും പറഞ്ഞു.