പയ്യന്നൂര്‍: ഉത്തരകേരളത്തിലെ മതഭൗതിക കലാലയമായ പയ്യന്നൂര്‍ ജാമിഅ അസ്ഹരിയ്യ അറബിക് കോളേജില്‍ നിന്ന് ഉന്നത പഠനം പൂര്‍ത്തിയാക്കിയ അസ്ഹരി പണ്ഡിതന്‍മാരുടെ സംസ്ഥാന പണ്ഡിത സംഗമം നവംബര്‍ 28ന് രാവിലെ 10 മണിക്ക് പയ്യന്നൂര്‍ അസ്ഹരിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്ത കേന്ദ്ര മുശാവറ അംഗവും അസ്ഹരിയുടെ പ്രിസിപ്പിളുമായ മൌലാനാ എം.എ ഖാസിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പ്രസ്തുത സംഗമത്തില്‍ മുഴുവന്‍ അസ്ഹരികളും സംബന്ധിക്കണമെന്ന് കോളേജ് ഭാരവാഹികള്‍ അറിയിച്ചു.