അബൂദാബി
: ബലിപെരുന്നാളിനോടനുബന്ധിച്ച്
രണ്ടാം പെരുന്നാള്‍ ദിവസം
അബൂദാബി SKSSF സംഘടിപ്പിച്ച
ഈദ് ടൂര്‍ ശ്രദ്ധേയമായി.
ശഹാമ കിഡ്സ്
പാര്‍ക്ക്, ഷാര്‍ജ
ഡിസര്‍ട്ട് പാര്‍ക്ക്,
ദിബ്ബ,
ഗോര്ഫുക്കാന്,
ഫുജൈറ തുടങ്ങിയ
സ്ഥലങ്ങളിലേക്കായിരുന്നു
യാത്ര സംഘടിപ്പിച്ചത്.
രാവിലെ 8
മണിക്ക് അബൂദാബി
ഇന്ത്യന്‍ ഇസ്ലാമിക്
സെന്ററില്‍ നിന്ന് യാത്ര
പുറപ്പെട്ടു. മുഖ്യ
അമീര്‍ സയ്യിദ് അബ്ദുല്‍
റഹ്മാന് തങ്ങളുടെയും ഹാരിസ്
ബാഖവിയുടെയും നേതൃത്വത്തില്‍
പുറപ്പെട്ട സംഘത്തില്‍
കുടുംബങ്ങളും ഉണ്ടായിരുന്നു.
സജീര്‍ ഇരിവേരി,
നൌഫല്‍ പട്ടാന്പി,
ശാഫി വെട്ടികാട്ടിരി,
നൌഫല്‍ ഫൈസി
തുടങ്ങിയവര്‍ കോ-ഓഡിനേറ്റര്‍മാരായിരുന്നു.
യു.എം.ഇ.
യിലെ ഏറ്റവും
പുരാതന പള്ളി യാത്രയില്‍
സന്ദര്‍ശിച്ചു. സുന്നി
ബാലവേദി അബൂദാബി സെക്രട്ടറി
യാസിര്‍ മൊയ്തീന് ഈദ്
ഗാനമാലപിച്ചു. അംഗങ്ങളുടെ
കലാ പരിപാടികള്‍ക്ക് പുറമേ
ചര്‍ച്ചാ വേദി, അന്ത്യാക്ഷരി,
ക്വിസ് മത്സരം
തുടങ്ങി വിവിധ പരിപാടികള്‍
ടൂറിനെ വിജ്ഞാനവും വിനോദവും
കൊണ്ട് ശ്രദ്ധേയമാക്കി.