S.K.S.S.F ജില്ലാ സന്ദേശയാത്രയ്ക്ക് ഉജ്ജ്വല സ്വീകരണം

കാസര്‍കോട് : ഏപ്രില്‍ 23, 24, 25 തീയതികളില്‍ പുതിയ നൂതനകര്‍മ്മ പദ്ധതികളുമായി കോഴിക്കോട് കടപ്പുറത്ത് പത്ത് ലക്ഷം പ്രവര്‍ത്തകര്‍ സംഘടിപ്പിക്കുന്ന എസ്.കെ.എസ്.എസ്.എഫ് ദേശീയ സമ്മേളനം മജ്‌ലിസ് ഇന്‍തിസ്വാബ് നാഷണല്‍ ഡലിഗേറ്റ് കാമ്പസിന്റെ കാസര്‍കോട് ജില്ലാ സന്ദേശയാത്ര പ്രയാണമാരംഭിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂറില്‍ നിന്നും സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍റഹ്മാന്‍ മുസ്ലിയാര്‍ ജാഥാ നായകന്‍ അബൂബക്കര്‍ സാലൂദ് നിസാമിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.