എസ്.കെ.എസ്.എസ്.എഫ് ബദിയടുക്ക മേഖല സമ്മേളനം എപ്രില്‍ 1ന്

എപ്രില്‍ 23,24,25 തീയ്യതികളില്‍ കോഴിക്കോട്ട് നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് നാഷണല്‍ ഡെലിഗേറ്റ് കാമ്പസിന്റെ ഭാഗമായിട്ടാണ് സമ്മേളനം നടക്കുന്നത്

എസ്.കെ.എസ്.എസ്.എഫ് ബദിയടുക്ക മേഖല സമ്മേളനം എപ്രില്‍ 1ന് വൈകുന്നേരം ബദിയടുക്ക ശഹീദെ മില്ലത്ത് സി.എം ഉസ്താദ് നഗറില്‍ നടക്കും. സമ്മേളനത്തിന് മുന്നോടിയായി 3 മണിക്ക് ബദിയടുക്ക ബോള്‍ക്കട്ടയില്‍ നിന്നും റാലി നടക്കും. എപ്രില്‍ 23,24,25 തീയ്യതികളില്‍ കോഴിക്കോട്ട് നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് നാഷണല്‍ ഡെലിഗേറ്റ് കാമ്പസിന്റെ ഭാഗമായിട്ടാണ് സമ്മേളനം നടക്കുന്നത്. പരിപാടി സമസ്ത ദക്ഷിണ കന്നഡ ജില്ലാ പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുകൈയുടെ അധ്യക്ഷതയില്‍ പാണക്കാണ് സയ്യിദ് സാദ്ദഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 4 മണിക്ക് ശൈഖുന യു.എം അബ്ദുല്‍ റഹ്മാന്‍ മുസ് ലിയാര്‍ സി. എം ഉസ്താദ് അനുസ്മരണ പ്രഭാഷണം നടത്തും. അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും.

ജില്ലയിലെ എറ്റവും നല്ല ജനകീയ പൊതുപ്രവര്‍ത്തകനുള്ള ശംസുല്‍ ഉലമ സ്മാരക അവാര്‍ഡ് ജില്ലാ പഞ്ചായത്ത് സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ബി അബ്ദുല്‍ റസാഖിനും എറ്റവും നല്ല വിദ്യാഭ്യാസ പ്രവര്‍ത്തകനുള്ള ശിഹാബ് തങ്ങള്‍ യൂത്ത് അവാര്‍ഡ് സി.വി സ്വാദിഖിനും പൊതു സമ്മേളനത്തില്‍വെച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നല്‍കി ആദരിക്കും.

സമ്മേളന പ്രചരണാര്‍ത്ഥം മേഖല കമ്മിറ്റിയുടെ വാഹന ജാഥ 31ന് ബെളിഞ്ചയില്‍നിന്നും ആരംഭിച്ച് കുഞ്ചാറില്‍ സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ റഷീദ് ബെളിഞ്ചം, സെക്രട്ടറി ഹനീഫ് കുമ്പഡാജെ, അബ്ദുല്ല ഫൈസി കുഞ്ചാര്‍ എന്നിവര്‍ സംബന്ധിച്ചു.