സന്ദേശയാത്ര: അബ്ബാസലി തങ്ങള്‍ക്ക്‌ നേരെ സുഡാപ്പികളുടെ കയ്യേറ്റ ശ്രമം

ആലപ്പുഴ : എസ്‌.കെ.എസ്‌.എസ്‌.എഫ്‌ മജ്‌ലിസ്‌ ഇന്‍തിസ്വാബിന്റെ വിജയം മുന്നില്‍ കണ്ട്‌ വിറളിപൂണ്ട എസ്‌.ഡി.പി.ഐ പ്രവര്‍ത്തകര്‍ ആലപ്പുഴയിലെ മണ്ണഞ്ചേരിയില്‍ സംസ്ഥാന എസ്‌.കെ.എസ്‌.എസ്‌.എസ്‌.എഫ്‌ പ്രസിഡണ്ടും ഏവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പാണക്കാട്‌ കൊടപ്പനക്കല്‍ തറവാട്ടിലെ പൊന്നോമന പുത്രന്‍ പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങളെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. പ്രവര്‍ത്തകരുടെ അവസരോചിതമായ ഇടപെടല്‍ കൊണ്ട്‌ തങ്ങളും സ്റ്റേറ്റ്‌ നേതാക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു. അല്‍പം മുമ്പാണ്‌ സംഭവം നടന്നത്‌ (9.45 )
സംസ്ഥാന നേതാക്കള്‍ മജ്‌ലിസ്‌ ഇന്‍തിസ്വാബ്‌ വിശദീകരണം നടത്തുമ്പോള്‍ സ്റ്റേജിലേക്ക്‌ കയറിവന്ന ഏതാനും എസ്‌.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഒരു ലഘുലേഖ തങ്ങലുടെ നേരെ നീട്ടി അവരുടെ യാത്രയിലേക്ക്‌ ക്ഷണിച്ചുകൊണ്ട്‌ പരിപാടി അലങ്കോലപ്പെടുത്താനായിരുന്നു ആദ്യ ശ്രമം. പിന്നീട്‌ നേതാക്കള്‍ക്കു നേരെ തിരിയുകയായിരുന്നു.
പിന്നീട്‌ വന്‍ പോലീസ്‌ സംഘം സ്ഥലത്തെത്തി. ശേഷം നിയമപാലകരെയും തിങ്ങിനിറഞ്ഞ സദസ്സിനെയും സാക്ഷിയാക്കി മലയമ്മ അബൂബക്‌ര്‍ ഫൈസിയുടെ ഉജ്വല പ്രസംഗം ഏവരെയും വികാരം കൊള്ളിച്ചു. സച്ചരിതര്‍ സഞ്ചരിച്ച മാര്‍ഗത്തിലൂടെ അനുസ്യൂതം മുന്നേറുന്ന അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ പ്രവര്‍ത്തരുടെ മുന്നേറ്റത്തെ ഭീഷണി കൊണ്ടും അക്രമം കൊണ്ടും എതിര്‍ത്തു തോല്‍പ്പിക്കാനാവില്ലെന്ന പ്രഖ്യാപനം സദസ്സ്‌ വന്‍ തക്‌ബീര്‍ധ്വനികളോടെ എതിരേറ്റു.

-റിയാസ് ടി. അലി