ചാവക്കാട് : തീവ്രവാദവുമായി മുന്നോട്ടു പോകുന്ന സംഘടനകളും നേതാക്കളും മുസ്ലിം സമൂഹത്തിന് അപമാനമാണെന്നും ഇവരെ ഒറ്റപ്പെടുത്തണമെന്നും എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡണ്റ്റ് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എസ്കെഎസ്എസ്എഫ് 20ആം വാര്‍ഷിക ആഘോഷത്തിന്റെ തൃശൂര്‍ പര്യടനം സമാപനം കുറിച്ച് ചാവക്കാട്ട് നടത്തിയ മജ്ലിസ് ഇന്തിസ്വാബ് സന്ദേശ ജാഥയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരള സമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്കിടയില്‍ ഐക്യവും സ്നേഹവും ഉണ്ടാക്കുന്നതില്‍ സമസ്തയുടെ പങ്ക് അവിഭാജ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ത്രീ സ്റ്റാര്‍ കുഞ്ഞിമുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിമിന് ജില്ലാ പ്രസിഡണ്റ്റ് പി.ടി. കുഞ്ഞിമുഹമ്മദ് മുസല്യാര്‍, ഇര്‍ഷാദ് യമാനി ചാലിയം, മുസ്തഫ അഷറഫി പാലക്കാട്, മുഹമ്മദ് ഫൈസി ഒണമ്പിള്ളി, നാസര്‍ ഫൈസി തിരുവത്ര, സത്താര്‍ ദാരിമി തിരുവത്ര എന്നിവര്‍ പ്രസംഗിച്ചു.