.jpg)
ദമാം : സ്ത്രീസമൂഹം കുടുംബത്തിന്‍റെ കരുത്താണ്. അവള്‍ മതപരമായ ദിശാബോധമുള്ളവരായാല്‍ കുടുംബത്തെയും സമുദായത്തെയും നേരിന്‍റെ പാതയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്ന് ആലപ്പുഴ ശംസുല്‍ ഉലമ ഇസ്‍ലാമിക് സെന്‍റര്‍ ഡയറക്ടര്‍ അബ്ദുറഹ്‍മാന്‍ അല്‍ഖാസിമി പ്രസ്താവിച്ചു.
ദമാം എസ്.വൈ.എസ്. സെന്‍ട്രല്‍ കമ്മിറ്റി സഫ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രതിമാസ മതപ്രഭാഷണ പരന്പരയുടെ പ്രഥമ പരിപാടിയില്‍ കുടുംബ ജീവിതം എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗം സി.എച്ച്. മൗലവിയുടെ അധ്യക്ഷതയില്‍ സഫ പോളിക്ലിനിക് എം.ഡി. മുഹമ്മദ് കുട്ടി കോഡൂര്‍ ഉദ്ഘാടനം ചെയ്തു. കബീര്‍ മൗലവി മുതിരമണ്ണ ബുര്‍ദ്ദ ആലാപനം ചെയ്തു. അബൂബക്കര്‍ ഹാജി ആനമങ്ങാട്, സൈതലവി ഹാജി താനൂര്‍ എന്നിവര്‍ സദസ്സ് നിയന്ത്രിച്ചു. കബീര്‍ ഫൈസി പുവ്വത്താണി സ്വാഗതവും ഖാസിം ദാരിമി അടൂര്‍ നന്ദിയും പറഞ്ഞു.