ഐക്യദാര്‍ഢ്യ സമ്മേളനം നടത്തി

മനാമ : സാത്വികരായ പൂര്‍വ്വ പണ്ഡിതരുടെ പാത പിന്തുടര്‍ന്ന് വിജ്ഞാനവും വിനയവും കൈമുതലാക്കി സേവന രംഗത്ത് മുന്നേറുവാന്‍ എസ്.കെ.എസ്.എസ്.എഫ്. ബഹ്റൈന്‍ കമ്മിറ്റി സംഘടിപ്പിച്ച മജ്‍ലിസ് ഇന്‍തിസ്വാബ് ഐക്യദാര്‍ഢ്യ സമ്മേളനം ആഹ്വാനം ചെയ്തു. മനാമ സമസ്ത മദ്റസയില്‍ ചേര്‍ന്ന യോഗം സമസ്ത ബഹ്റൈന്‍ ഉപദേശക സമിതി ചെയര്‍മാന്‍ സയ്യിദ് അസ്‍ഹര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സി.കെ.പി. അലി മുസ്‍ലിയാര്‍ ഉദ്ബോധന പ്രസംഗം നടത്തി. ഷഹീര്‍ കാട്ടാന്പള്ളി, ഹംസ അന്‍വരി മോളൂര്‍, ഷാഫി മുസ്‍ലിയാര്‍ പടുപ്പ് സംസാരിച്ചു. ബദ്റുദ്ദുജ പടകര മുഖ്യപ്രഭാഷണം നടതത്തി. പ്രവാസി ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കെ.എം.സി.സി. കോഴിക്കോട്ജില്ല പ്രസിഡന്‍റ് മമ്മി മൌലവിക്ക് സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‍റൈന്‍ കമ്മിറ്റി ഉപഹാരം നല്‍കി. പ്രസിഡന്‍റ് മുഹമ്മദലി ഫൈസി വയനാട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മൌസല്‍ മൂപ്പന്‍ തിരൂര്‍ സ്വാഗതവും ട്രഷറര്‍ നൂറുദ്ദീന്‍ മുണ്ടേരി നന്ദിയും പറഞ്ഞു.