മജ്‍ലിസ് ഇന്‍തിസ്വാസ് - ജിദ്ദയില്‍ സ്വാഗതസംഘം രൂപീകരിച്ചു.ജിദ്ദ : ഏപ്രില്‍ 23, 24, 25 തിയ്യതികളില്‍ കോഴിക്കോട് വെച്ച് നടക്കുന്ന മജ്‍ലിസ് ഇന്‍തിസ്വാബ് എസ്.കെ.എസ്.എസ്.എഫ്. നാഷണല്‍ ഡെലിഗേറ്റ്സ് കാന്പസ് സമ്മേളനത്തിന്‍റെ ഭാഗമായി ജിദ്ദാ ഇസ്‍ലാമിക് സെന്‍റര്‍ പ്രാസ്ഥാനിക വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 23 ന് വെള്ളിയാഴ്ച ജിദ്ദയില്‍ ഐക്യദാര്‍ഢ്യ സമ്മേളനം സംഘടിപ്പിക്കുന്നു. സമ്മേളനത്തിന്‍റെ വിജയത്തിനായി ബഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ വിപുലമായ സ്വാഗത സംഘത്തിന് രൂപം നല്‍കി. യോഗത്തില്‍ അബ്ദുസ്സലാം ഫൈസി കടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു.


അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ , പി.കെ. അബ്ദുസ്സലാം ഫൈസി, അബ്ദുറഹ്‍മാന്‍ ഫൈസി കുഴിമണ്ണ, അബ്ദുല്‍ ജബ്ബാര്‍ മണ്ണാര്‍ക്കാട് എന്നിവര്‍ രക്ഷാധികാരികള്‍ . അബ്ദുല്ല ഫൈസി കുളപ്പറന്പ് (ചെയര്‍മാന്‍ ), അബ്ദുസ്സലാം ഫൈസി കടുങ്ങല്ലൂര്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍ ), സയ്യിദ് ഉബൈദുല്ല തങ്ങള്‍ , അബൂബക്കര്‍ ദാരിമി താമരശ്ശേരി (വൈ. ചെയര്‍മാന്‍ ), ശിഹാബ് കുഴിഞ്ഞൊളം (കണ്‍വീനര്‍ ), മജീദ് പുകയൂര്‍ , അഷ്റഫലി തറയിട്ടാല്‍ (ജോ. കണ്‍വീനര്‍ ), അലവിക്കുട്ടി മുസ്‍ലിയാര്‍ കോടൂര്‍ (ട്രഷറര്‍ ), ഉസ്‍മാന്‍ എടത്തില്‍ , അബ്ദല്ലത്തീഫ് ചാപ്പനങ്ങാടി, സി.കെ. ഷാക്കിര്‍ (പബ്ലിസിറ്റി) എന്നിവരെ തെരഞ്ഞെടുത്തു. ശിഹാബ് കുഴിഞ്ഞൊളം സ്വാഗതവും മജീദ് പുകയൂര്‍ നന്ദിയും പറഞ്ഞു.