പ്രവാസി മലയാളികള്‍ ഒന്നാം സ്ഥാനത്ത്. എം. ഉമ്മര്‍ എം.എല്‍.എ.


ലോകത്തിലെ മറ്റൊരു നാടിനും അവകാശപ്പെടാനാവാത്ത വിധം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പ്രവാസി മലയാളികള്‍ എന്നും ഒന്നാം സ്ഥാന ത്താണെന്നും നിരാലംബരും നിസ്സഹായരുമായ പാവങ്ങളുടെ കണ്ണീരൊപ്പാന്‍ നിങ്ങള്‍ കാണിക്കുന്ന ഈ സഹൃദയത്വം നിസ്തുലമാനെന്നും ഉമ്മര്‍ എം.എല്‍.എ. പറഞ്ഞു. ജിദ്ദാ ഇസ്ലാമിക്‌ സെന്റര്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മത സംഘടനക്കും ശക്തമായ പങ്കു വഹിക്കാനുണ്ട് . അതവര്‍ ഭംഗിയായി നിര്‍വഹിക്കുന്നുമുണ്ട് . അദ്ധ്വാനിക്കുന്നവന്റെ പാര്‍ട്ടി എന്ന് വിളിച്ചു കൂവുകയും സൂപ്പര്‍ സ്പെഷ്യാലിറ്റി സ്മാരക മന്ദിരങ്ങള്‍ക്കു വലയെറിയുകയും ചെയ്യുന്ന വൈരുധ്യത്മകതയാണ് ഇന്ന് നാം കാണുന്നത് . അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അബ്ദുല്‍കരീം ഫൈസി കീഴാറ്റൂര്‍ അധ്യക്ഷം വഹിച്ചു . മഞ്ചേരി സി.എച് സെന്റെരിലെക്കുള്ള ജിദ്ദാ ഇസ്ലാമിക്‌ സെന്റര്‍ വിഹിതം കണ്‍വീനര്‍ അബ്ദുല്‍ ജബ്ബാര്‍ മണ്ണാര്‍ക്കാട് അഡ്വ. യു.എ. ലത്തീഫ് സാഹിബിനെ ഏല്‍പ്പിച്ചു . അഡ്വ. യു.എ. ലത്തീഫ് , നിസാം മമ്പാട് , അബൂബക്കര്‍ അരിമ്പ്ര , ഇസ്മായില്‍ മുണ്ടക്കുളം സി.കെ ശാക്കിര്‍ , സീതിക്കോയ തങ്ങള്‍ , മജീദ്‌ പുകയൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഉസ്മാന്‍ ഇരിങ്ങാട്ടിരി സ്വാഗതവും അബ്ദുള്ള കുപ്പം നന്ദിയും പറഞ്ഞു.