മജ്‍ലിസ് ഇന്‍തിസ്വാബ് വന്‍ വിജയമാക്കും : SKSSF മുംബൈ കമ്മിറ്റി

മുംബൈ : സമസ്ത കേരള സുന്നി സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍ 21-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 23, 24, 25 തിയ്യതികളില്‍ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മജ്‍ലിസ് ഇന്‍തിസ്വാബ് വന്‍ വിജയമാക്കാന്‍ മുംബൈയില്‍ ചേര്‍ന്ന സുന്നി സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ മംബൈ ആസ്ഥാനമായ ഡോംഗ്രി ഖുവ്വത്തുല്‍ ഇസ്‍ലാം അറബിക് കോളേജില്‍ എസ്.കെ.എസ്.എസ്.എഫ്. മുംബൈ കമ്മിറ്റി വിളിച്ചു ചേര്‍ത്ത സുന്നി സംഘടനകളുടെ സംയുക്ത യോഗത്തില്‍ ഹാജി സി.എം. ഖാദര്‍ ഭായി അധ്യക്ഷത വഹിച്ചു.

മജ്‍ലിസ് ഇന്‍തിസ്വാബിന്‍റെ പ്രചരണ സമ്മേളനങ്ങള്‍ 16, 19 തിയ്യതികളില്‍ മുംബൈയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. പ്രചരണ സമ്മേളനങ്ങളില്‍ ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ ഡറയക്ടര്‍ ടി.എച്ച്. ദാരിമി മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. മജ്‍ലിസ് ഇന്‍തിസ്വാബില്‍ പങ്കെടുക്കുന്നതിന് 51 അംഗ മുംബൈ സംഘം സി.എം. ഖാദര്‍ ഭായ്, സി.എച്ച്. അബ്ദുല്‍ റഹ്‍മാന്‍ സാഹിബ് എന്നിവരുടെ നേതൃത്വത്തില്‍ ഏപ്രില്‍ 21 ന് പുറപ്പെടും.

യോഗത്തില‍ സി.എച്ച്. അബ്ദുറഹ്‍മാന്‍ സാഹിബ്, അസീസ് മാണിയൂര്‍ , ഉമര്‍ ഹുദവി വെളിമുക്ക്, കരിപ്പൂര്‍ മുഹമ്മദ് കുട്ടി മൗലവി, യാസിര്‍ ഹുദവി, ജലാലുദ്ദീന്‍ ഹുദവി, മുസ്തഫാ ഹുദവി കൊടുവള്ളി, അഡ്വ. മുഹമ്മദ് പാറ തുടങ്ങിയവര്‍ സംസാരിച്ചു. കെ.ടി. അബൂബക്കര്‍ മൗലവി സ്വാഗതവും തംജീദ് ഹുദവി കുടുസ് നന്ദിയും പറഞ്ഞു.