ഖാസി സ്ഥാനം ചോദിച്ചുവാങ്ങുന്നത് ആപല്‍ക്കരം

കാസര്‍കോട് : മഹല്ലുകളിലെ ഖാസി സ്ഥാനം ചോദിച്ചു വാങ്ങുന്നത് ആപല്‍ക്കരമാണെന്ന് എം.എസ്.തങ്ങള്‍ മദനി പൊവ്വല്‍ പറഞ്ഞു. കുണിയ ശാഖ എസ്.കെ.എസ്.എസ്.എഫ് സുന്നി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരീശ്വരവാദക്കാരെ കൂട്ടുപിടിച്ച് കൊണ്ട് മഹല്ല ഭരണങ്ങള്‍ കൈയ്യടക്കാന്‍ ശ്രമിക്കുന്നതും ഭാവിയില്‍ വന്‍ വിപത്ത് തന്നെ ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുന്നത്ത് ജമാഅത്തിന് പകരം സമ്പത്് ജമാഅത്ത് എന്ന ആശയം കൈക്കൊള്ളുന്നത് ആശ്വസകരമല്ലായെന്നും,നിയുക്ത ഖാസി ത്വാഖ അഹമ്മദ് മൗലവിയെപ്പറ്റി അപവാദം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ മുന്‍ കാലങ്ങളിലും സമസ്തയുടെ ഉന്നതരായ പല പണ്ഡിത ശ്രേഷ്ഠന്‍മാരുടെയും പേരില്‍ ഒരുപാട് അപവാദങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്നും അത്തരം പ്രചരണങ്ങള്‍ കൊണ്ടൊന്നും സമസ്തയെന്ന മഹാസാഗരത്തെ തകര്‍ക്കാന്‍ കഴിയില്ലെന്നും മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് എസ്.കെ.എസ്.എസ്.എഫ് മുന്‍ സംസ്ഥാന ട്രഷറര്‍ അബ്ദുല്‍ റസാഖ് ബുസ്താനി പ്രസ്താവിച്ചു.

നിയുക്ത ഖാസി ത്വാഖ അഹമ്മദ് മൗലവിയെ സംബന്ധിച്ച് കെ.എ.എച്ച് വടക്കുപ്പുറം എഴുതി കുണിയ ശാഖ എസ്.കെ.എസ്.എസ്.എഫ് പ്രസിദ്ധീകരിച്ച ലഘുലേഖ എം.എസ് മദനി തങ്ങള്‍ ജമാഅത്ത് പ്രസിഡന്റ് ടി.കെ. അബ്ദുല്‍റഹ്മാന്‍ ഹാജിക്ക് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു. ഇബ്രാഹിം കുണിയ അധ്യക്ഷത വഹിച്ചു. കെ.യു.ദാവൂദ് ചിത്താരി, അബ്ദുല്ല ദാരിമി തോട്ടം, കരിം കുണിയ, മൊയ്തു കുണിയ,സ്വാലിഹ് എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ഷറഫുദ്ദിന്‍ കെ.എം. സ്വാഗതവും, ജാഫര്‍ കെ.എച്ച്. നന്ദിയും പറഞ്ഞു.