സമ്മര്‍ ഗൈഡ്‌ 2010 വിദ്യാഭ്യാസ കാമ്പയിന്‍ ഏപ്രില്‍ മെയ്‌ മാസങ്ങളില്‍

കോഴിക്കോട്‌: എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ട്രെന്റ്‌ ഏപ്രില്‍ 5 മുതല്‍ മെയ്‌ 31 വരെ സമ്മര്‍ ഗൈഡ്‌ 2010 എന്ന പേരില്‍ വ്യത്യസ്‌ത പരിപാടികളോടെ അവധിക്കാല വിദ്യാഭ്യാസ കാമ്പയിന്‍ ആചരിക്കുന്നു. പ്രൈമറി വിദ്യാര്‍ഥികള്‍ക്ക്‌ അവധിക്കാലത്തിന്റെ ആഘോഷമായി �കുരുന്നുകൂട്ടം�, സെക്കണ്ടറി ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്ക്‌ �ടീന്‍ ടീം ക്യാമ്പ്‌��, എസ്‌.എസ്‌.എല്‍.സി പ്ലസ്‌ ടു വിദ്യാര്‍ഥികള്‍ക്ക്‌ ഉപരിപഠന മാര്‍ഗദര്‍ശനത്തിന്‌ �കരിയര്‍ വിന്‍ഡോ�- ഗൈഡന്‍സ്‌ ക്ലാസ്സുകള്‍, �കരിയര്‍ എക്‌സ്‌പോ�-വിദ്യാഭ്യാസ പ്രദര്‍ശനം, സെക്കണ്ടറി ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്ക്‌ ജില്ലാ തലങ്ങളില്‍ ത്രിദിന റെസിഡന്‍ഷ്യല്‍ ക്യാമ്പ്‌-എക്‌സലന്‍ഷ്യ, മെഡിക്കല്‍ എന്‍ജിനീയറിംഗ്‌ എന്‍ട്രന്‍സ്‌ കൗണ്‍സലിംഗ്‌ �ഗേറ്റ്‌വേ� തുടങ്ങിയവയാണ്‌ കാമ്പയിന്‍ കാലയളവിലെ പ്രധാന പരിപാടികള്‍.
വിവിധ പരിപാടികളുടെ സംസ്ഥാന തല ഉദ്‌ഘാടനങ്ങള്‍, കരിയര്‍ എക്‌സ്‌പോ ഏപില്‍ എട്ടിന്‌ കാസറഗോഡ്‌ തൃക്കരിപ്പൂരിലും കുരുന്നുകൂട്ടം പത്തിന്‌ കോഴിക്കോട്‌ കുറ്റിക്കാട്ടൂരും ടീന്‍ ടീം ക്യാമ്പ്‌ 15 ന്‌ കണ്ണൂരിലും കരിയര്‍ വിന്‍ഡോ 18 ന്‌ മലപ്പുറം തിരൂരിലും നടക്കും. പരിപാടികള്‍ക്കാവശ്യമായ ഫാക്കല്‍റ്റികളെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ലഭ്യമാകും. ഫോണ്‍: 0495 2700177, 9895755257