സുന്നി സമ്മേളനം ബഹുജനറാലി നടത്തി

വളാഞ്ചേരി: 'ആദര്‍ശവ്യതിയാനത്തിനെതിരെ' എന്ന പ്രമേയവുമായി മാറാക്കര ഗ്രാമപ്പഞ്ചായത്ത് സുന്നി സമ്മേളനം കാടാമ്പുഴയില്‍ നടന്നു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന ബഹുജനറാലി പിലാത്തറയില്‍ നിന്നാരംഭിച്ച് കാടാമ്പുഴ ടൗണിലെ പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ നഗറില്‍ സമാപിച്ചു. കെ.എച്ച്.റസാഖ്, ഒ.കെ.കുഞ്ഞുട്ടി, മുഹമ്മദലി ദാരിമി കരേക്കാട്, അബ്ദുള്‍ മജീദ് ബാഖവി മൂര്‍ക്കനാട്, നാസര്‍ ഫൈസി, എം.കെ.അബു മൗലവി, പി.വി.നാസിമുദ്ദീന്‍, ഒ.പി.കുഞ്ഞിമുഹമ്മദ്, ചോയി മഠത്തില്‍ ഹംസ, കെ.പി.കുഞ്ഞാലിഹാജി, എം.സലിം, തുറക്കല്‍ അബൂബക്കര്‍, എ.കെ.മുസ്തഫ, അലിക്കുട്ടി ഹാജി, സി.മൂസ്സ എന്നിവര്‍ നേതൃത്വം നല്‍കി.