മാനവികതയുടെ സൗഹാര്‍ദം ഇസ്‌ലാമിന്റെ മുഖമുദ്ര-സ്വാദിഖലി ശിഹാബ് തങ്ങള്‍



ബദിയഡുക്ക (കാസറഗോഡ്) : തീവ്രവാദത്തിനും വര്‍ഗീയതയ്ക്കും പ്രോത്സാഹനംനല്‍കുന്നവരെ കരുതിയിരിക്കണമെന്നും മതസൗഹാര്‍ദം തകര്‍ക്കുന്നവരെ അകറ്റണമെന്നും പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മാനവികതയുടെ സൗഹാര്‍ദ്ദം ഇസ്‌ലാമിന്റെ മുഖമുദ്രയാണെന്നും അദ്ദേഹംപറഞ്ഞു. എസ്.കെ.എസ്.എസ്.എഫ്. ബദിയഡുക്ക മേഖലാ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.


സയ്യിദ് എന്‍.പി.എം. സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുകൈ അധ്യക്ഷതവഹിച്ചു. സമസ്ത കാസറഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി യു.എം.അബ്ദുല്‍റഹ്മാന്‍ മൗലവി, സി.എം.ഉസ്താദ് അനുസ്മരണപ്രഭാഷണം നടത്തി. ജില്ലയിലെ ഏറ്റവും നല്ല ജനകീയ പൊതുപ്രവര്‍ത്തകനുള്ള ശംസുല്‍ ഉലമാ സ്മാരക അവാര്‍ഡ് പി.ബി.അബ്ദുറസാഖിനും ഏറ്റവുംനല്ല വിദ്യാഭ്യാസ പ്രവര്‍ത്തകനുള്ള ശിഹാബ്തങ്ങള്‍ സ്മാരക യൂത്ത് അവാര്‍ഡ് സി.വി.സ്വാദിഖിനും നല്‍കി. അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, എം.ഫസലുറഹ്മാന്‍ ദാരിമി, അബൂബക്കര്‍ സാലൂദ് നിസാമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, സി.എ.അബൂബക്കര്‍,ബി.എച്ച്.അബ്ദുല്ലക്കുഞ്ഞി, അബ്ദുറസ്സാഖ് ദാരിമി,ആലിക്കുഞ്ഞി ദാരിമി, കോട്ട അബ്ദുല്‍റഹ്മാന്‍ ഹാജി,ബദ്‌റുദ്ദീന്‍ താസിം, ഹമീദ്‌കേളോട്ട്, ഹാരിസ് ദാരിമി, മാഹിന്‍ കേളോട്ട്, കണ്ണൂര്‍ അബ്ദുല്ലമാഷ്, ഹാഷിം അരിയില്‍, സുഹൈര്‍ അസ്ഹരി എന്നിവര്‍ സംസാരിച്ചു. ചെയര്‍മാന്‍ റഷീദ് ബെളിഞ്ചം സ്വാഗതവും വൈ. ഹനീഫ കുമ്പടാജെ നന്ദിയും പറഞ്ഞു.