മജ്‌ലിസ് ഇന്‍തിസ്വാബ് സന്ദേശയാത്ര ഇന്ന് വയനാട്ടില്‍

കല്പറ്റ: എസ്.കെ.എസ്.എസ്.എഫ്. ഏപ്രില്‍ 23 മുതല്‍ 25 വരെ കോഴിക്കോട്ട് നടത്തുന്ന മജ്‌ലിസ് ഇന്‍തിസ്വാബ് നാഷണല്‍ ഡെലിഗേറ്റ്‌സ് കാമ്പസിന്റെ പ്രചാരണാര്‍ഥം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സന്ദേശയാത്ര ചൊവ്വാഴ്ച വയനാട്ടില്‍ പര്യടനം നടത്തും.

ഒന്‍പതുമണിക്ക് ലക്കിടിയില്‍ സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി. ഹംസ മുസ്‌ല്യാര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി പി. അബ്ദുള്ളക്കുട്ടി ദാരിമി, കെ.കെ. അഹമ്മദ്ഹാജി, ഇബ്രാഹിം ഫൈസി പേരാല്‍ തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരണം നല്കും. തുടര്‍ന്ന് വൈത്തിരിയില്‍ ഉദ്ഘാടന സമ്മേളനം. 10.30ന് കമ്പളക്കാട്, 11 മണിക്ക് ബത്തേരി, 12 മണിക്ക് പനമരം, ഒരുമണിക്ക് മാനന്തവാടി, 2.30ന് തരുവണ എന്നിവിടങ്ങളില്‍ സ്വീകരണം നല്കും.