കുവൈത്ത് സിറ്റി : എസ്.കെ.എസ്.എസ്.എഫ്. സമ്മേളന പ്രചരണാര്‍ത്ഥം സംസ്ഥാന പ്രസിഡന്‍റ് അബ്ബാസലി ശിഹാബ് തങ്ങള്‍ നയിക്കുന്ന മജ്‍ലിസ് ഇന്‍തിസ്വാബ് സന്ദേശ യാത്ര ആലപ്പുഴ മണ്ണഞ്ചേരിയില്‍ വെച്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തുകയും തങ്ങളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതില്‍ കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ കേന്ദ്ര സെക്രട്ടറിയേറ്റ് അപലപിച്ചു. സമസ്തയും പാണക്കാട് സയ്യിദന്മാരും എന്നും സമാധാനത്തിന്‍റെ മാര്‍ഗ്ഗം സ്വീകരിച്ചവരാണ്. വിശാലമായ സമാധാനത്തെയും ക്ഷമയെയും ആരും പരീക്ഷിക്കാന്‍ മുതിരരുതെന്നും യോഗം മുന്നറിയിപ്പ് നല്‍കി. സിറ്റി ഇസ്‍ലാമിക് സെന്‍ററില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്‍റ് സിദ്ദീഖ് ഫൈസി അധ്യക്ഷത വഹിച്ചു. ശംസുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. മുഹമ്മദലി പുതുപ്പറന്പ് സ്വാഗതവും ഇഖ്ബാല്‍ മാവിലാടം നന്ദിയും പറഞ്ഞു.