എസ്.കെ.എസ്.എസ്.എഫ് ജാഥയ്ക്കുനേരെ കൈയേറ്റം; ഒരാള്‍ ആസ്‌പത്രിയില്‍

തിരൂര്‍: എസ്.കെ.എസ്.എസ്.എഫ് മജ്‌ലിസ് ഇന്‍തിസാബ് പ്രചാരണാര്‍ത്ഥം ബി.പി. അങ്ങാടിയില്‍ നടന്ന ജാഥയ്ക്കുനേരെ കൈയ്യേറ്റം. അക്രമത്തില്‍ പരിക്കേറ്റ് തിരൂര്‍ മുന്‍സിപ്പല്‍ എസ്.കെ.എസ്.എസ്.എഫ് വൈ. പ്രസിഡന്റ് ഹസീം ചെമ്പ്ര(21)യെ തിരൂര്‍ താലൂക്ക് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമത്തിനുപിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികള്‍പറഞ്ഞു.

വൈകീട്ട് നാലുമണിയോടെ ഹസീം ബിപി അങ്ങാടിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ ഒരുപറ്റം ആളുകള്‍ വന്ന് കൈയേറുകയും ഹസീമിനെ മര്‍ദിക്കുകയുമായിരുന്നു. സംഭവത്തില്‍ ആറ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്സെടുത്തതായി തിരൂര്‍ പോലീസ് അറിയിച്ചു.