നരിക്കുനി: സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ കോഴിക്കോട് ജില്ലാ വൈസ്പ്രസിഡന്റും പണ്ഡിതനുമായിരുന്ന എം.കെ.മുഹമ്മദ് മുസ്‌ല്യാരുടെ സ്മാരകമായി പന്നൂരില്‍ ഇസ്‌ലാമിക് സെന്റര്‍ നിര്‍മിക്കുന്നു. ശിലാസ്ഥാപന കര്‍മം ഏപ്രില്‍ 29 വ്യാഴാഴ്ച വൈകുന്നേരം 7 ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ നിര്‍വഹിക്കും. പാറന്നൂര്‍ പി.പി.ഇബ്രാഹിം മുസ്‌ല്യാര്‍ അധ്യക്ഷനായിരിക്കും.
തുടര്‍ന്ന് നടക്കുന്ന മതപ്രഭാഷണ പരമ്പര മെയ് 5 ന് സമാപിക്കും. കെ.എ.റഷീദ് ഫൈസി വെള്ളായിക്കോട്, സി.മുഹമ്മദ് ഫൈസി കൊല്ലം, ഇസ്മായില്‍ സഖാഫി തോട്ടുമുക്കം, അബ്ദുള്‍ ഗഫൂര്‍ മൗലവി കീച്ചേരി തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ പ്രഭാഷണം നടത്തും.
യോഗത്തില്‍ എം.പി.അഹമ്മദ്കുട്ടി ബാഖവി അധ്യക്ഷനായിരുന്നു. വി.അബ്ദുള്ള മുസ്‌ല്യാര്‍, എന്‍.കെ.അബ്ദുറസാഖ്മുസ്‌ല്യാര്‍, മന്നത്ത് മൂസഹാജി, പി.കലന്തന്‍കുട്ടിഹാജി, ഇ.കെ.അബ്ദുറഹിമാന്‍ കെ.സി.ഹൈദര്‍ എന്നിവര്‍ സംസാരിച്ചു. മടപ്പാട്ടില്‍ അബ്ദുറഹിമാന്‍ ഹാജി സ്വാഗതവും പാട്ടത്തില്‍ അബൂബക്കര്‍ ഹാജി നന്ദിയും പറഞ്ഞു.