കയ്പമംഗലം : യുവതലമുറ സഹോദര സമുദായ ബന്ധങ്ങള്‍ വളര്‍ത്തുന്നതിന് മുന്നിട്ടിറങ്ങണമെന്ന് എസ്കെഎസ്‌എസ്‌എഫ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍. എസ്കെഎസ്‌എസ്‌എഫ് മജ്‌ലിസ് ഇന്‍തിസ്വാബിണ്റ്റെ ഭാഗമായുള്ള സന്ദേശയാത്രയ്ക്ക് മൂന്നുപീടികയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എ.കെ. അബ്ദുറഹ്മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു. സമസ്‌ത ജില്ലാ പ്രസിഡണ്റ്റ് എസ്.എം.കെ. തങ്ങള്‍ പ്രസംഗിച്ചു.